Anti Ageing: പ്രായം റിവേഴ്സ് ഗിയറിലാക്കണോ? ഈ 6 ശീലങ്ങൾ ഉപേക്ഷിച്ചാൽ മതി!
Anti Ageing: ഈ ശീലങ്ങൾ സമയബന്ധിതമായി മാറ്റിയാൽ, നിങ്ങൾ കൂടുതൽ കാലം ജീവിക്കാനാകും.
പ്രായം കൂടുംതോറും മുഖത്ത് അതിന്റേതായ മാറ്റങ്ങൾ കണ്ടുതുടങ്ങും. പാടുകളും ചുളിവുകളും മുഖത്ത് പ്രത്യക്ഷപ്പെടുന്നതോടെ പലരും അസ്വസ്ഥരാകാറുണ്ട്. ഇവ മറയ്ക്കാനായി ക്രീമുകളും മരുന്നുകളുമാണ് മിക്കവരും പരീക്ഷിക്കാറുള്ളത്. ഇത്തരം കെമിക്കലുകളും സിന്തറ്റിക്സുകളും ഉപയോഗിക്കുന്നതിന് പകരം സ്വാഭാവികമായി തന്നെ നിങ്ങൾക്ക് വാർധക്യത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ സാധിക്കും.
ചില യുവാക്കളിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടുതുടങ്ങും. യുവാക്കളിൽ വാർധക്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് തടയാൻ ചില തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചാൽ മാത്രം മതി. അത്തരം ചില ശീലങ്ങളെ ഒഴിവാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഈ ശീലങ്ങൾ സമയബന്ധിതമായി മാറ്റിയാൽ, നിങ്ങൾ കൂടുതൽ കാലം ജീവിക്കുക മാത്രമല്ല, ചെറിയ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. അവ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: ആരോഗ്യം മികച്ചതായി നിലനിർത്താൻ രോഗപ്രതിരോധശേഷി മികച്ചതാകണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്
1. സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം
ഇന്നത്തെ കാലത്ത് സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ്. അതിനാൽ മൊബൈൽ ഫോണും ലാപ്ടോപും ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. ഓഫീസ് ജോലികൾക്ക് ലാപ്ടോപ് നിർബന്ധമാണ്. ലാപ്ടോപ്പും മൊബൈൽ ഫോണും അമിതമായി ഉപയോഗിക്കുന്നത് പ്രായത്തെ നേരിട്ട് ബാധിക്കും. അതിനാൽ ജോലിക്ക് മാത്രം ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുന്നതാണ് നല്ലത്.
2. ഉറക്കമില്ലായ്മ
നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇതുമൂലം പല രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. അതിനാൽ എപ്പോഴും ആവശ്യത്തിനുള്ള സമയം ഉറങ്ങുക. ഒരു വ്യക്തി കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം.
3. വറുത്ത ഭക്ഷണങ്ങൾ
നിങ്ങൾ എരിവുള്ളതോ വറുത്തതോ ആയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുകയാണെങ്കിൽ ഈ ശീലം നിങ്ങൾക്ക് വളരെ അപകടകരമാണ്. ഇത് നിങ്ങളുടെ ഭാരം, കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കും.
4. മദ്യപാനവും പുകവലിയും
നിങ്ങൾ സിഗരറ്റ്, മദ്യം എന്നിവയ്ക്ക് അടിമയാണെങ്കിൽ ഇപ്പോൾ തന്നെ ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
5. തുടർച്ചയായ ജോലി
നിങ്ങൾ മണിക്കൂറുകളോളം ഒരിടത്ത് ഇരുന്നു ജോലി ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ ഈ ശീലം അൽപ്പം മാറ്റുന്നതാണ് നല്ലത്. ഇത് ആരോഗ്യപരമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ജോലിയിൽ നിന്ന് ഒരു ഇടവേള എടുത്ത് ശരീരത്തിന് ആവശ്യമായ വിശ്രമവും ചലനവും നൽകണം. അങ്ങനെ ശരീരം സജീവമായി നിലനിർത്തുന്നത് നല്ലതാണ്. കൂടുതൽ നേരം ഒരിടത്ത് ഇരിക്കുന്നത് ശരീരത്തിന് നല്ലതല്ല.
6. ഉപ്പിൻ്റെ അമിത ഉപയോഗം
നിങ്ങൾ ഭക്ഷണത്തിൽ ധാരാളം ഉപ്പ് ചേർക്കുന്നത് ശീലമാക്കിയിട്ടുണ്ടെങ്കിൽ ഉടനടി അതിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. കാരണം ഉപ്പ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം കൂട്ടും. രക്തസമ്മർദ്ദം വർദ്ധിക്കുന്നത് മൂലം പല രോഗങ്ങളും നിങ്ങളെ ബാധിച്ചേക്കാം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.