Weight Loss: പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, അത്താഴത്തിൽ ഇവ ഉള്‍പ്പെടുത്തൂ
Weight Loss: വ്യായാമത്തോടൊപ്പം നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ നമ്മെ സഹായിയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായത് ശരിയായ ഡയറ്റ് ചാർട്ട് തയ്യാറാക്കുകയും അത് പാലിക്കുകയും വേണം എന്നതാണ്
Weight Loss: ആകര്‍ഷകമായ രൂപഭംഗി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാല്‍, ഇന്നത്തെ ആളുകളുടെ ദിനചര്യയും ജീവതശൈലിയും മൂലം പലര്‍ക്കും അത് സാധിക്കാറില്ല. അമിതവണ്ണം എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്.
നമുക്കറിയാം, അമിത ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം അർപ്പണബോധവും സഹിഷ്ണുതയും ഇതിന് ആവശ്യമാണ്. സുന്ദരവും ആകർഷകവുമായ രൂപത്തിനായി സ്ത്രീകളും പുരുഷന്മാരും ഏറെ കഠിനാധ്വാനം ചെയ്യുന്നതായി കാണാം. എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്ന ഫലം എളുപ്പത്തില്‍ ലഭിക്കാറില്ല എന്നതാണ് വസ്തുത.
Also Read: Vitamin D: വിറ്റാമിൻ ഡിയുടെ പ്രാധാന്യം എന്താണ്? ഉറവിടങ്ങൾ ഏതെല്ലാം?
ഈ അവസരത്തില്‍ വ്യായാമത്തോടൊപ്പം നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ നമ്മെ സഹായിയ്ക്കുന്നു. ആരോഗ്യകരമായ മാര്‍ഗ്ഗത്തിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ക്ക് പ്രാഥമികത നല്‍കേണ്ടിയിരിയ്ക്കുന്നു. അതായത്, ഒന്നാമതായി നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കണം.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായത് ശരിയായ ഡയറ്റ് ചാർട്ട് തയ്യാറാക്കുകയും അത് പാലിക്കുകയും വേണം എന്നതാണ്. അധിക കലോറിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതോടൊപ്പം നമ്മുടെ ശരീര ആവശ്യങ്ങൾക്ക് സഹായിയ്ക്കുന്ന പ്രധാന പോഷകങ്ങൾ ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും വേണം.
പോഷകങ്ങളുടെ ആവശ്യകത വ്യക്തിയുടെ പ്രായം, ലിംഗഭേദം, ശരീരഭാരം, മറ്റ് ചില കാര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഒരു പ്രൊഫഷണൽ പോഷകാഹാര വിദഗ്ധന്‍റെ സഹായം ഇക്കാര്യത്തില്‍ തേടുന്നത് നല്ലതാണ്.
എന്നാൽ, ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ ബുദ്ധിമുട്ടാതെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. അതായത് നിങ്ങളുടെ ദിവസം ശരിയായ രീതിയില്‍ ആരംഭിക്കുക എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതിനായി രാവിലെ ഉറക്കമുണരുമ്പോള്‍ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
കൂടാതെ, ദിവസവും പോഷക സമ്പന്നമായ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ശരീരഭാരം കൂടുന്നത് ഒരു പരിധി വരെ തടയാന്‍ സഹായകമാണ്. ഒപ്പം ആരോഗ്യത്തിനും ഉത്തമമാണ്. കൂടാതെ, ദിവസവും അര മണിക്കൂര്‍ നടക്കുക എന്നത് ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ രാത്രി ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ യാതൊരു അദ്ധ്വാനവും കൂടാതെ ശരീരഭാരം കുറയ്ക്കാം. പ്രഭാതഭക്ഷണം പോഷകസമൃദ്ധവും കനത്തതുമായിരിക്കണം. അതേസമയം അത്താഴം ലഘുവായിരിക്കണം. അത്താഴം ഉറങ്ങുന്നതിന് 3 മണിക്കൂർ മുന്‍പ് കഴിയ്ക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ശരിയായ ഉറക്കം ലഭിക്കും.
എന്നാല്‍, പോഷകാഹാര വിദഗ്ധര്‍ പറയുന്നതനുസരിച്ച് അത്താഴത്തിൽ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീര ഭാരം കുറക്കാന്‍ ഏറെ സഹായിയ്ക്കും. ആ വിഭവങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം...
മഞ്ഞ പയര്‍
നിങ്ങളുടെ രക്തസമ്മർദ്ദം സന്തുലിതമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ മഞ്ഞ പയറില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രി ഭക്ഷണത്തിൽ മഞ്ഞ പയര്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
ചവ്വരി കൊണ്ടുള്ള വിഭവങ്ങള്‍
കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് ചവ്വരി. ദിവസേനയുള്ള അത്താഴത്തിൽ ചവ്വരി ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാന്‍ സഹായിയ്ക്കും.
പപ്പായ സാലഡ്
മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പപ്പായ ആശ്വാസം നൽകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്താഴത്തിന് ശേഷം പപ്പായ കഴിക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...