മെക്കോവർ എന്നു പറഞ്ഞാൽ ഇങ്ങനാ.., അടിപൊളി ലുക്കിൽ രാജിനി ചാണ്ടി
മുത്തശ്ശി ഗദയിൽ ഒരു കിടിലൻ മുത്തശ്ശിയായി തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് രാജിനി എത്തിയത്
രാജിനി ചാണ്ടി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത് 'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലൂടെയാണ്. മുത്തശ്ശി ഗദയിൽ ഒരു കിടിലൻ മുത്തശ്ശിയായി തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് രാജിനി എത്തിയത്. രാജിനി സിനിമയിലെന്നല്ല പൊതുവേ നല്ല ഊർജസ്വലയായ ആളാണ്.
കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതിന് ശേഷം താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഗ് ബോസില്‍ കഴിഞ്ഞ തവണത്തെ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥിയായിരുന്നു ഇവർ. ഇപ്പോഴിതാ രാജിനിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലകുകയാണ്.
Also Read: സ്റ്റൈലൻ ലുക്കിൽ Mammootty, ഒപ്പം സുൽഫത്തും കൂടി ആയാലോ..!
രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ്. ചിത്രങ്ങൾ കണ്ട ആരാധകർ ശരിക്കും ഞെട്ടിയിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തെ മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടിയുടെ ഈ കിടിലന്‍ മേക്കോവര്‍.
രാജിനി ചാണ്ടിയുടെതായി വന്ന നാല് സ്റ്റൈലന്‍ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ് ഇത് രണ്ടുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല ജിൻസിലും ടോപ്പിലും ഒരു കിടിലം ലൂക്ക് തന്നെയാണ് താരത്തിന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.