Ramadan 2024: പരിശുദ്ധ റംസാന്‍ മാസം ആരംഭിച്ചു. ഈ വര്‍ഷത്തെ വിശുദ്ധ റംസാന്‍ ഇന്ന് മാർച്ച് 12 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഇന്ന്, രാജ്യത്തെമ്പാടുമുള്ള മുസ്ലീം സഹോരങ്ങള്‍ മാസം നീണ്ടു നില്‍ക്കുന്ന വ്രതത്തിന്‍റെ ആദ്യ ദിവസം ആചരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Yusuf Pathan Political Entry: യൂസഫ്‌ പത്താന്‍ TMC സ്ഥാനാര്‍ഥി, അധീര്‍ രഞ്ജന്‍ ചൗധരി കട്ടക്കലിപ്പില്‍!!


ഇസ്ലാം മതത്തിൽ റംസാന്‍ വ്രതത്തിന് ഏറെ പ്രാധാന്യം ഉണ്ട്.  റംസാന്‍ മാസം ഏറ്റവും പുണ്യം നിറഞ്ഞ മാസമാണ്. അതിനാല്‍ തന്നെ റംസാന്‍ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ പുണ്യ മാസത്തില്‍ മുസ്ലീം സമുദായത്തിലെ ആളുകൾ അല്ലാഹുവിനെ ആരാധിക്കുകയും ദിവസം മുഴുവന്‍ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. 


Also Read: Paytm Payments Banks Deadline: പേടിഎം സമയപരിധി, മാർച്ച് 15-ന് ശേഷം ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും?


നോമ്പ് കാലത്ത് സൂര്യോദയത്തിന് മുന്‍പ് സുബ്‌ഹി  (പ്രഭാത) നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ വൈകീട്ട് മഗ്‌രിബ് (സന്ധ്യാ നമസ്കാരം) ന് ബാങ്ക് വിളിക്കുന്നത്‌ വരെ വ്രതം അനുഷ്ഠിക്കുന്നു.    സൂര്യാസ്തമയത്തിന് ശേഷമുള്ള ഇഫ്താറിന് ശേഷം മാത്രമാണ് ഒരാൾ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത്.  


ഏറെ കഠിനമായ വ്രതമാണ് റംസാന്‍ വ്രതം എന്ന് പറയാം. കാരണം നോമ്പ് ആചരിയ്ക്കുന്ന  അവസരത്തില്‍ പകല്‍ സമയത്ത് വെള്ളം പോലും കുടിയ്ക്കാറില്ല. അതായത് വിശ്വാസികള്‍ പകല്‍ മുഴുവന്‍ വിശപ്പും ദാഹവും സഹിക്കുകയും അല്ലാഹുവിനെ സ്മരിയ്ക്കുകയും ചെയ്യുന്നു. 


പകല്‍ മുഴുവന്‍ വ്രതം അനുഷ്ഠിച്ച ശേഷം സൂര്യാസ്തമയത്തിനുശേഷം, ഇഫ്താർ സമയത്ത്, ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നു. ഈന്തപ്പഴം കഴിച്ചതിന് ശേഷം മാത്രമേ മറ്റ് ഭക്ഷണ സാധനങ്ങള്‍ കഴിയ്ക്കുകയുള്ളൂ.  എന്തുകൊണ്ടാണ് വിശ്വാസികള്‍ ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത് എന്നറിയാമോ?  


ഇസ്ലാം വിശ്വാസത്തില്‍ ഈന്തപ്പഴത്തിന് മതപരമായ പ്രാധാന്യം കൂടിയുണ്ട്  ഈന്തപ്പഴം കഴിയ്ക്കുന്നതുകൊണ്ട് ആരോഗ്യപരമായും മതപരമായും ഉള്ള പ്രാധാന്യവും അത് എന്ത് ഫലമുണ്ടാക്കുമെന്നും അറിയാം.  


ഇസ്ലാമിക വിശ്വാസമനുസരിച്ച്, ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത് ഏറെ പവിത്രമായി  കണക്കാക്കപ്പെടുന്നു. പ്രവാചകനായ മുഹമ്മദ്‌ നബിയ്ക്ക് ഈത്തപ്പഴം ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കാറുണ്ടായിരുന്നുവെന്നുമാണ് വിശ്വാസം. ഇസ്ലാം വിശ്വാസികള്‍ നബിയുടെ പാത പിന്തുടര്‍ന്നാണ് ഈത്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത്. ഒരു ദിവസത്തെ വ്രതം അവസാനിപ്പിക്കുമ്പോള്‍ ഈന്തപ്പഴം കഴിച്ചതിന് ശേഷം മാത്രമേ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുകയുള്ളൂ. 


ആരോഗ്യത്തിന് ഏറെ ഉത്തമം ഈന്തപ്പഴം 


ദിവസം മുഴുവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഈന്തപ്പഴം കഴിയ്ക്കുന്നത്   ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് മാത്രമല്ല, ഈന്തപ്പഴം ശരീരത്തിന് പല പോഷകഗുണങ്ങളും നൽകുന്നു. അതിനാല്‍, ഈന്തപ്പഴം കഴിക്കുന്നത് നോമ്പ് തുറക്കുന്നതിനുള്ള മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നു. 


ഈന്തപ്പഴത്തിനുള്ള മറ്റൊരു പ്രത്യേകത എന്നാല്‍, ഇതിന്‍റെ സ്വാഭാവിക മധുരമാണ്. നമുക്കറിയാം, ദിവസം മുഴുവന്‍ ഉപവാസം അനുഷ്ടിക്കുന്ന ഒരു വ്യക്തിയ്ക്ക് സ്വാഭാവികമായും ക്ഷീണം അനുഭവപ്പെടാം. എന്നാല്‍, ഈന്തപ്പഴം കഴിയ്ക്കുന്നതുവഴി തൽക്ഷണ ഊർജ്ജം ലഭിക്കുന്നു. ഈന്തപ്പഴത്തില്‍ ഗ്ലൈസെമിക് മൂല്യം കുറവാണെന്നാണ് പറയപ്പെടുന്നത്. അതിനാൽ പ്രമേഹ രോഗികൾക്കും ഇത് ഗുണകരമാണെന്ന് പറയപ്പെടുന്നു.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.