Excess Sweating: അധികം വിയര്‍ക്കാറുണ്ടോ? ഈ രോഗത്തിന്‍റെ സൂചനയാകാം
Excess Sweating: അമിതമായ വിയർപ്പ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരു തരം രോഗമാണ് എന്ന് പറയാം. ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്‍റെ ലക്ഷണം അമിതമായ വിയർപ്പ് ആണ്.
Excess Sweating: നമ്മെ പലപ്പോഴും ഏറെ ബുദ്ധിമുട്ടായി തോന്നുന്ന ഒന്നാണ് അമിത വിയര്‍പ്പ്. അല്‍പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായി വിയർക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ചിലരെ ഒട്ടും വിയര്‍ക്കാറില്ല...
Also Read: Blackheads Solution: ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പത്തില്‍ നീക്കം ചെയ്യാം, ഈ മാസ്‌ക് പരീക്ഷിക്കൂ
വിയര്‍ക്കുന്നത് ഓരോ വ്യക്തിയുടെയും ശരീര പ്രകൃതി അനുസരിച്ചാണ്. എന്നിരുന്നാലും വിയര്‍പ്പ് ചില ആരോഗ്യ സൂചനകള്‍ നല്‍കും. നിങ്ങളുടെ ശരീരം കൂടുതല്‍ വിയര്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, ഒരു പക്ഷെ അത് വലിയ ഒരു രോഗത്തിന്‍റെ സൂചനയാകാം. നിങ്ങൾ കൂടുതൽ വിയർക്കുന്നുവെങ്കിൽ അതിനു കാരണം എന്താണ്? അത് പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? അറിയാം....
വിയര്‍ക്കുന്നത് സ്വാഭാവികമാണ്. വിയർപ്പ് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണ്. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു.
എന്നാല്‍, അമിതമായ വിയർപ്പ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരു തരം രോഗമാണ് എന്ന് പറയാം. ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്‍റെ ലക്ഷണം അമിതമായ വിയർപ്പ് ആണ്. അമിതമായി വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടുന്നു.
അമിതമായ വിയർപ്പിന് പല കാരണങ്ങളുണ്ടാകാം. ഹൃദയത്തിന്‍റെ വാൽവിലെ വീക്കം, എല്ലുകളുമായി ബന്ധപ്പെട്ട അണുബാധ, HIV അണുബാധ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകാം. അമിതമായ വിയർപ്പ് ഹൃദ്രോഗത്തിന്‍റെ ലക്ഷണമാകാം, ചിലപ്പോൾ സമ്മർദ്ദവും അമിത വിയർപ്പിന് കാരണമാകാം.
ശരീരം അമിതമായി വിയര്‍ക്കുന്നവര്‍ എന്ത് ചെയ്യണം?
അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം. ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കണം. മദ്യപാനം ഒഴിവാക്കണം. ഗർഭാവസ്ഥയിൽ അമിതമായ വിയർപ്പ് ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കണം. വിറ്റമിനുകൾ അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
അമിതമായി വിയര്‍ക്കുന്നവര്‍ ചെയ്യേണ്ടത്?
അമിതമായി വിയര്‍ക്കുന്നവര്‍ ഒന്നാമതായി ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. അമിതമായ ചൂട് അനുഭവപ്പെടാതിരിക്കാൻ കോട്ടൺ വസ്ത്രങ്ങൾ ധരിയ്ക്കുക. വിയർപ്പിന്‍റെ ഗന്ധം ഒഴിവാക്കാം. കൂടെക്കൂടെ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കൂടാതെ, ശരീരം തണുപ്പിക്കാൻ ധാരാളം വെള്ളം കുടിക്കുക. പുരുഷന്മാർ ഒരു ദിവസം 3.7 ലിറ്ററും സ്ത്രീകൾ 2.7 ലിറ്ററും വെള്ളം കുടിക്കണം. ഇത് നമ്മുടെ ശരീര താപനില കുറയ്ക്കുകയും ശരീരത്തിൽ നിന്ന് അമിത വിയർപ്പ് ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...