Sleep Walking: നിങ്ങൾ ഉറക്കത്തിൽ നടക്കാറുണ്ടോ? കാരണങ്ങൾ അറിയാം
സാധാരണയായി ഉറങ്ങി കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് ആളുകൾ എഴുന്നേറ്റ് നടക്കാറുള്ളത്.
നിങ്ങൾ മുറിയിൽ കിടന്ന് ഉറങ്ങിയിട്ട് ഹാളിലോ മറ്റ് മുറികളിലോ ഉണർന്നിട്ടുണ്ടോ? അല്ലെങ്കിൽ ഉറക്കത്തിൽ ഭക്ഷണം കഴിച്ചതായോ വേറെ എന്തെങ്കിലും ചെയ്തതായോ ലക്ഷണങ്ങൾ കാണുകയും നിങ്ങൾക്ക് ഓർമ്മയില്ലാതെ ഇരിക്കുകയും ചെയ്തിട്ടുണ്ടോ? ഇതൊക്കെ നിങ്ങൾ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നത് (Sleepwalking) മൂലമാകാം. ലോകത്തിലെ 6.9 ശതമാനം ആളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറക്കത്തിൽ എഴുന്നേറ്റ് നടന്നിട്ടുള്ളവരാണ്.
സാധാരണയായി ഉറങ്ങി (Sleep) കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് ആളുകൾ എഴുന്നേറ്റ് നടക്കാറുള്ളത്. ഈ സമയത്ത് നിങ്ങൾ എഴുന്നേറ്റ് ഇരിക്കാം, നടക്കും ചിലപ്പോൾ സാധാരണ പോലെ എല്ലാ ജോലികളും ചെയ്യും. നിങ്ങളുടെ കണ്ണ് തുറന്ന് തന്നെ ആയിരിക്കും ഇരിക്കുന്നത് എന്നാൽ നിങ്ങൾ ഉറക്കത്തിൽ തന്നെ ആയിരിക്കുകയും ചെയ്യും. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നവരിൽ കൂടുതലും കുട്ടികളാണ്. സോമനാബോലിസം അല്ലെങ്കിൽ ഉറക്കത്തിൽ നടക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?
ALSO READ: Ear Ache: നിങ്ങൾക്ക് ചെവി വേദന ഉണ്ടാകാറുണ്ടോ? വേദന മാറ്റാൻ ചില മാർഗ്ഗങ്ങൾ
പിരിമുറുക്കം
പിരിമുറുക്കം (Stress) മൂലവും ഉത്കണ്ഠ മൂലവും ശരിയായ ഉറക്കം ലഭിക്കാതിരിയ്ക്കുമ്പോഴാണ് പലരും ഉറക്കത്തിൽ നടക്കുന്നത്. 193 രോഗികളിൽ ഒരാൾ പിരിമുറുക്കം മൂലമാണ് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നത്. പിരിമുറുക്കം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതും കാപ്പിയും ചായയതും കുടിയ്ക്കുന്നത് കുറയ്ക്കുന്നത് ഈ പ്രശ്‌നം കുറയ്ക്കാൻ സഹായിക്കും.
ALSO READ: നിങ്ങൾ പതിവായി ചോറ് കഴിക്കുന്നവരാണോ? സൂക്ഷിക്കുക നിങ്ങളെ കാത്ത് അപകടം പതിയിരിപ്പുണ്ടാകും
ഉറക്കകുറവ്
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത് മാത്രമല്ല ഉറക്കത്തിൽ നടക്കുന്നവരുടെ തലയുടെ എംആർഐ സ്കാൻ ചെയ്തതിൽ അതിൽ ഭൂരിഭാഗം പേർക്കും ഉറക്കക്കുറവ് ഉണ്ട്.
മൈഗ്രെയ്ൻ
നിങ്ങൾക്ക് മൈഗ്രൈൻ (Migraine) ഉണ്ടെങ്കിൽ നിങ്ങൾ ഉറക്കത്തിൽ നടക്കാനുള്ള സാധ്യതയുണ്ട്. 2015 ൽ നടന്ന ഒരു പഠനം ഉറക്കത്തിൽ നടക്കുന്നതും തലവേദനയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Tooth Pain: നിരന്തരമായി പല്ല് വേദന ഉണ്ടാകാറുണ്ടോ? വേദന കുറയ്ക്കാൻ ചില പൊടികൈകൾ
ശ്വസന പ്രശ്‌നങ്ങൾ
ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ള ആളുകളിൽ ഉറക്കത്തിൽ നടക്കാനുള്ള സാധ്യത കൂടുതലാണ്. അത് കൂടാതെ ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വസന (Breathing) തടസ്സം മൂലം തലകറക്കം, അമിത രക്ത സമ്മർദ്ദം, സ്ട്രോക്ക്. ഹൃദയ സംബന്ധമായ രോഗങ്ങളും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.