ഈയിടെയായി നിരവധി താരങ്ങളാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ, കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ, കൃഷ്ണകുമാർ കുന്നത്ത് (കെകെ) എന്നിവരുടെയെല്ലാം മരണത്തിന് കാരണമായത് ഹൃദയാഘാതമാണ്. ഇന്ത്യയിൽ ഇപ്പോൾ ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളുടെ എണ്ണം വർധിക്കുകയാണ്. മുപ്പതുകളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കുറവല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.  ഹൃദയധമനികളിൽ കൊളെസ്ട്രോൾ / കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. അതിനോടൊപ്പം പ്രധാനമായും ഹൃദയാഘാതത്തിന് കാരണം ആകാറുള്ളത് മാനസിക പിരിമുറുക്കമാണ്. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സഹായിച്ചേക്കും.അത്പോലെ തന്നെ വളരെ സാധാരണയായി കണ്ട് വരുന്ന ചില ശീലങ്ങൾ ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.


ALSO READ: Heart Disease : നിങ്ങൾ വളരെയധികം നേരം മൊബൈലിൽ ചിലവഴിക്കുന്നവരാണോ? സൂക്ഷിക്കുക ഹൃദ്രോഗത്തിന് സാധ്യത കൂടുതലാണ്


ഹൃദയാഘാതത്തിന്റെ കാരണങ്ങൾ


കൃത്യമായ ഉറക്കക്രമം ഇല്ലായ്മ


കൃത്യമായ ഒരു ഉറക്കക്രമം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദിവസവും 7 മുതൽ 8 മണിക്കൂറുകൾ വരെ ഉറങ്ങണം. ഇല്ലെങ്കിൽ അത് മാനസികാരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി നടത്തിയ ഒരു പഠനം അനുസരിച്ച് ദിവസവും 6 മുതൽ 9 മണിക്കൂറുകൾ വരെ ഉറങ്ങുന്നവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറയും. എന്നാൽ ഒരുമിച്ച് 12 മണിക്കൂറുകളോളം കിടന്നുറങ്ങുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


അമിതവണ്ണം


മിക്ക ആളുകൾക്കും ഇപ്പോൾ സാധാരണമായി കണ്ട് വരുന്ന പ്രശ്‌നമാണ് അമിതവണ്ണം അല്ലെങ്കിൽ ഒബീസിറ്റി. ഇത് ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളിലൊന്നാണ്. അമിതവണ്ണം ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ്, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായിയാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.


പുകവലിയും മദ്യപാനവും


 പുകവലിക്കുന്നതും മദ്യപിക്കുന്നതും ഇപ്പോൾ സർവസാധാരണമായി കണ്ട് വരുന്ന ഒരു ശീലമാണ്. എന്നാൽ ഇത് ഒരു ദിനപ്രതിയുള്ള ശീലമായാൽ അത് ഹൃദയാഘാതത്തിലേക്ക് നയിക്കും. ഇത് മൂലം രക്തസമ്മർദ്ദം കൂടുകയും, അത് രക്തധമനികളെ ബാധിക്കുകയും ചെയ്യും, ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും.


വ്യായാമത്തിന്റെ കുറവ്


ശാരീരിക നിഷ്‌ക്രിയത്വം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ശാരീരിക അധ്വാനമോ ശരീരചലനമോ ഇല്ലെങ്കിൽ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇതേ തുടർന്ന്, ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരാറിലാവുകയോ തടസ്സപ്പെടുകയോ ചെയ്താൽ അത് ഹൃദയാഘാതത്തിന് കാരണമാകും. അതിനാൽ, വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്. യോഗയും ചിട്ടയായ വ്യായാമവും ചെയ്യുന്നത് ഹൃദയാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.