Payasam Making: കിടിലൻ ഗോതമ്പ് പായസം, ഒരു തവണ ഇത് കുടിച്ചു നോക്കൂ
മീഡിയം ഫ്ലെയ്മിൽ ഏകദേശം 10-15 മിനിറ്റോളം വേവിക്കുന്നത് നല്ലതാണ്. ഈ സമയം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി എടുക്കുക.
റേഷൻകടയിൽ നിന്നും ലഭിക്കുന്ന നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സ്വാദിഷ്ടമായ പായസം ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും. ഉണ്ടാക്കുവാനും വളരെ എളുപ്പം. നിമിഷ നേരം കൊണ്ട് പായസം തയ്യാർ.
നുറുക്ക് ഗോതമ്പ് - 2 കപ്പ്
ശർക്കര - 400 ഗ്രാം
നെയ്യ് - 3 സ്പൂൺ
തേങ്ങ പാൽ - 1 തേങ്ങ ചിരകിയത്
Also Read: Relation Between Coffee and Corona: കാപ്പിയും കൊറോണയും തമ്മിൽ ബന്ധമുണ്ടോ? അറിയാം..
ആദ്യം നുറുക്ക് ഗോതമ്പ് കഴുകി വൃത്തിയാക്കുക. എന്നിട്ട് ഏകദേശം 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക. ഇനി ഒരു മുഴുവൻ തേങ്ങ ചിരകി അതിന്റെ പാൽ എടുക്കുക. രണ്ട് മണിക്കൂറിന് ശേഷം കുതിർന്ന നുറുക്ക് ഗോതമ്പ് കുക്കറിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പാനിലോ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കുക.
മീഡിയം ഫ്ലെയ്മിൽ ഏകദേശം 10-15 മിനിറ്റോളം വേവിക്കുന്നത് നല്ലതാണ്. ഈ സമയം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി എടുക്കുക. എന്നിട്ട് തണുത്ത ശേഷം അരിച്ചെടുക്കുക. ഇനി നുറുക്ക് ഗോതമ്പ് വെന്തു കഴിഞ്ഞാൽ ഈ ശർക്കര ഉരുക്കിയത് ചേർത്ത് കൊടുക്കുക. 5 മിനിറ്റോളം നന്നായി വേവിച്ചാൽ ഇനി തേങ്ങാപ്പാൽ ചേർക്കാം.
Also Read: Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?
ശേഷം 3 ഏലക്കായും ഒരു നുള്ള് ജീരകവും പൊടിച്ച് ചേർക്കുക. ഇനി രണ്ട് മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് അതിലേക്ക് അൽപം കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കാം. നല്ല കിടിലൻ നുറുക്ക് ഗോതമ്പ് പായസം റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...