Extra Fat Reduction: അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഒപ്പം ശരീരഭാരം കുറയ്ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രീക്ഷിക്കുന്നവരാണ് എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. അതായത്, ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, വളരെയധികം അർപ്പണബോധവും സഹിഷ്ണുതയും ഇതിന് ആവശ്യമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 നിങ്ങള്‍ ആരോഗ്യകരമായ മാര്‍ഗ്ഗത്തിലൂടെ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ക്ക് പ്രാഥമികത നല്‍കേണ്ടിയിരിയ്ക്കുന്നു. അതായത്, ഒന്നാമതായി നിങ്ങളുടെ ഡയറ്റ് ചാർട്ട് ശരിയായ രീതിയില്‍ തയ്യാറാക്കണം.   


Also Read:  H3N2 Influenza: എച്ച്3എൻ2  ഇൻഫ്ലുവൻസ, സ്വയം ചികിത്സ ആപത്ത്, മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധര്‍


നിരവധി ഡയറ്റ് പ്ലാൻ ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്. അധിക കലോറിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതോടൊപ്പം നമ്മുടെ ശരീര ആവശ്യങ്ങൾക്ക് സഹായിയ്ക്കുന്ന ചില അവശ്യ പോഷകങ്ങൾ ഈ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ആവശ്യം നിറവേറ്റുന്ന ഒരു ഭക്ഷണം മാത്രമല്ല, ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നമ്മുടെ  ഡയററ്റില്‍ ഉള്‍പ്പെടുത്തണം. 


Also Read:   Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം, ഈ നാല് രാശിക്കാരുടെ ജീവിതം ദുഷ്കരം


പോഷകങ്ങളുടെ ആവശ്യകത വ്യക്തിയുടെ പ്രായം, ലിംഗഭേദം, ശരീരഭാരം, മറ്റ് ചില കാര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഒരു പ്രൊഫഷണൽ പോഷകാഹാര വിദഗ്ധന്‍റെ സഹായം ഇക്കാര്യത്തില്‍ തേടുന്നത് നല്ലതാണ്. 


Also Read: Jupiter Mahadasha: 16 വര്‍ഷം നീണ്ടു നില്‍ക്കും വ്യാഴത്തിന്‍റെ മഹാദശ, എല്ലാ ജോലികളിലും വിജയം, രാജാവിനെപ്പോലെ ജീവിതം!


ശരീരത്തിന് ആവശ്യമായ 5 പോഷകങ്ങൾ ചുവടെ: 


1. നാരുകൾ: നാരുകളടങ്ങിയ ഭക്ഷണം ദഹനത്തിന് നല്ലതാണ്. നല്ല മെറ്റബോളിസത്തിനും ഒപ്പം  ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. നമ്മുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിലെ നല്ല അളവിലുള്ള നാരുകൾ ദഹനത്തിനും ഉപാപചയത്തിനും സഹായിക്കുന്നു, ശരീരഭാരം കുറയ്ക്കുന്നത്‌ ഇത് കൂടുതൽ ത്വരിതപ്പെടുത്തുന്നു. പരിപ്പ്, ധാന്യങ്ങൾ, പച്ച പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം.  


2. പ്രോട്ടീനുകൾ: പ്രോട്ടീനുകൾ പെട്ടെന്ന് വയർ നിറയ്ക്കാനും അധിക സമയത്തേയ്ക്ക് വിശക്കാതിരിക്കാനും സഹായിയ്ക്കുന്നു. മുട്ട, പരിപ്പ്, ചിക്കൻ, ധാന്യങ്ങൾ (ഓട്സ്, റാഗി മുതലായവ) എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം


3. വിറ്റാമിൻ സി: ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും വിറ്റാമിൻ സി സഹായിക്കുന്നു. ഇതിലെ ആന്‍റിഓക്‌സിഡന്‍റ്  ഗുണങ്ങൾ പ്രതിരോധശേഷിയും കണ്ണിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഓറഞ്ച്,നെല്ലിക്ക, സിട്രസ് പഴങ്ങൾ എന്നിവയില്‍ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിയ്ക്കുന്നു.   


4. പൊട്ടാസ്യം: വർദ്ധിച്ച പൊട്ടാസ്യം ഉപഭോഗം ഉപാപചയ പ്രക്രിയയെ വേഗത്തിലാക്കുന്നു, ഇത് ആരോഗ്യകരമായ ദഹനത്തെ കൂടുതൽ സഹായിക്കുന്നു. നല്ല ദഹനം ശരീരഭാരം കുറയ്ക്കാനുള്ള ഒരു മികച്ച മാർഗമാണ്.  പരിപ്പ്, ചേന, ചണവിത്ത്, വന്‍ പയര്‍ എന്നിവയില്‍  പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്നു. 
 
5. ഇരുമ്പ്: കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാന്‍ ഇരുമ്പ് സഹായിക്കുന്നു, ഇത് കൊഴുപ്പ് എരിയിച്ചു കളയാനും സഹായിയ്ക്കുന്നു. അതിനാൽ, ഇരുമ്പ് അടങ്ങിയ ഭക്ഷണം ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.  പച്ച പച്ചക്കറികൾ, ബീറ്റ്റൂട്ട്, ഉണങ്ങിയ പഴങ്ങൾ  എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിരിയ്ക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.