ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. ചിലത് ആവർത്തിച്ച് ചൂടാക്കിയാൽ, ആസിഡിന്റെ അംശം വർദ്ധിക്കുന്നത് ആരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല. അതിലൊന്നാണ് പാൽ. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്ഷണത്തിലെ പോഷകാംശം കുറയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിത്യജീവിതത്തിൽ, നമ്മളിൽ പലരും ഒരു സമയം ഭക്ഷണം പാകം ചെയ്യുകയും അത് വീണ്ടും വീണ്ടും ചൂടാക്കുകയും ചെയ്യാറുണ്ട്. പ്രഭാത ഭക്ഷണം തന്നെ ഉച്ചയ്ക്കും രാത്രിയിലും ചൂടാക്കി കഴിക്കുന്നവരുണ്ട്. എന്നാൽ ഒരിക്കൽ പാകം ചെയ്ത ഭക്ഷണം ആവർത്തിച്ച് ചൂടാക്കി കഴിക്കുന്നത്  ആരോഗ്യത്തിന് ഹാനികരമാണ്. അതായത്, ചില ഭക്ഷണ സാധനങ്ങൾ ചൂടാക്കി കഴിച്ചാൽ അവയിലെ ആസിഡിന്റെ അളവ് വളരെയധികം കൂടുകയും അത് നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. 


പാൽ


മിക്ക വീടുകളിലും പതിവായി ചൂടാക്കി ഉപയോഗിക്കപ്പെടുന്ന ഒരു ദ്രാവക പദാർത്ഥമാണ് പാൽ. എന്നാൽ പാൽ തിളപ്പിക്കുമ്പോൾ അതിലെ പ്രോട്ടീന്റെ അളവ് കുറയുന്നു. ആവർത്തിച്ച് ചൂടാക്കുന്നത് പാലിലെ പോഷകങ്ങളെ ഇല്ലാതാക്കും. പാൽ ആവർത്തിച്ച് ചൂടാക്കുന്നത് ആരോഗ്യത്തിന് അപകടകരമായ ആസിഡ് ഉത്പ്പാദിപ്പിക്കുന്നു. 


ചോറ്


മിക്ക വീടുകളിലും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന ഒന്നാണ് ചോറ്. എന്നാൽ ഇത് ആരോ​ഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നതാണ് സത്യം. അരി അസംസ്കൃതമാകുമ്പോൾ അതിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴുകി പാചകം ചെയ്ത ശേഷം സാധാരണ ഊഷ്മാവിലാണ് സൂക്ഷിക്കുന്നത്. ഇത് 24 മണിക്കൂറിൽ കൂടുതൽ സൂക്ഷിച്ചാൽ വിഷാംശമുള്ള ബാക്ടീരിയയാണ് പിന്നീട് ലഭിക്കുക. അരി ചൂടാക്കിയാൽ ബാക്ടീരിയ നശിക്കും. എന്നാൽ വിഷാംശം നിലനിൽക്കും. ഇത്തരം ചോറ് കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. 


വിറ്റാമിനുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ


വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ആവർത്തിച്ച് ചൂടാക്കിയാൽ അതിന്റെ പോഷകമൂല്യം കുറയുന്നു. വിറ്റാമിൻ സി ഹിറ്റ് സെൻസിറ്റീവ് ആണ്. ഇക്കാരണത്താൽ, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ, താപനില വർദ്ധിക്കുകയും ഇതുമൂലം ഭക്ഷണം വിഷലിപ്തമാവുകയും ചെയ്യുന്നു. 


പച്ചക്കറികൾ


പച്ചക്കറികൾ പോലും ഇടയ്ക്കിടെ ചൂടാക്കരുത്. കാരണം അതിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, വീണ്ടും ചൂടാക്കുമ്പോൾ ഇത് വിഷ സംയുക്തമായി മാറുന്നു. ഇത് ഭക്ഷണത്തെ മലിനമാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.