Weight Loss in Winter: ശൈത്യകാലത്ത് ശരീരഭാരം കൂടാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചിലരുടെ, ശരീരപ്രകൃതി അനുസരിച്ച് ശൈത്യകാലത്ത് അവുടെ ശരീരഭാരം വേഗത്തില്‍ വർദ്ധിക്കുന്നു. ഇത് പിന്നില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ്
Weight Loss in Winter: ശൈത്യകാലം എന്നാല്‍, അലസതയുടെ കാലമാണ്. തണുപ്പുമൂലം വ്യായാമം ചെയ്യാനും ആളുകള്‍ മടിയ്ക്കുന്ന സമയമാണ് ഇത്. അതിനാല്‍, ശൈത്യകാലത്ത് ശരീരഭാരം കൂടുവാനുള്ള സാധ്യത ഏറെയാണ്.
അതിനാല്‍തന്നെ, ഈ സമയത്ത് ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അതായത്, ശൈത്യകാലത്ത് എങ്ങനെ ഫിറ്റായിരിക്കാം എന്നറിയാം. ചിലരുടെ, ശരീരപ്രകൃതി അനുസരിച്ച് ശൈത്യകാലത്ത് അവരുടെ ശരീരഭാരം വേഗത്തില്‍ വർദ്ധിക്കുന്നു. ഇത് പിന്നില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ്. അതായത് ദീർഘനേരം ഒരിടത്ത് ഇരിക്കുകയോ വ്യായാമം ദിനചര്യയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുന്നതാവാം കാരണം.
Also Read: Potato Benefits: ഉരുളക്കിഴങ്ങ് നിസാരക്കാരനല്ല, ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വിടില്ല
എന്നാല്‍, ചില എളുപ്പ വഴികള്‍ അവലംബിക്കുന്നതിലൂടെ, ശൈത്യകാലത്തും നിങ്ങൾക്ക് ഫിറ്റായിരിയ്ക്കാം. ശൈത്യകാലത്ത് ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
Also Read: Visceral Fat: തൈര് കഴിച്ചോളൂ, ഈസിയായി വിസറൽ ഫാറ്റ് കുറയ്ക്കാം...!!
ശൈത്യകാലത്ത് ശരീരഭാരം കൂടുന്നു എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ട് എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ സീസണൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും കലോറിയും ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കാൻ ഉപയോഗപ്രദമാക്കുകയും നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ ദിവസം മുഴുവന്‍ ചിലവഴിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.
Also Read: Moisturizer In Winter: ശൈത്യകാലത്ത് മോയ്സ്ചറൈസർ ഒഴിവാക്കരുത്, കാരണമിതാണ്
ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കുക എന്നതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണമായി മാറും. അതിനാല്‍, ജങ്ക് ഫുഡ് കഴിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക.
ശൈത്യകാലത്ത് ആരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിൽ ബീൻസ്, വാൽനട്ട്, പയർവർഗ്ഗങ്ങൾ, മുട്ട, മത്സ്യം നിലക്കടല മുതലായവ ഉൾപ്പെടുത്തുക.
ശൈത്യകാലത്ത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ആളുകള്‍ വ്യായാമം ചെയ്യുന്നത് പലപ്പോഴും ഒഴിവാക്കുന്നതിനാലാണ്. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാരം നിയന്ത്രിക്കാനാകുമെന്ന കാര്യം വിസ്മരിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...