മുടി കൊഴിച്ചിലും കഷണ്ടിയും ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളാണ്. നിങ്ങളുടെ ദൈനംദിന ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവ നിങ്ങളുടെ ചർമ്മത്തെയും മുടിയെയും സ്വാഭാവികമായും ബാധിക്കുന്നുണ്ട്. ഭക്ഷണ ശീലങ്ങൾ കാരണം ആളുകൾ പലപ്പോഴും ചർമ്മവും മുടിയും നേരിടുന്ന പ്രശ്നങ്ങൾക്ക് ഇരയാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകളിൽ പൊതുവായി കാണുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. എന്നാൽ ഇതിൽ പേടിക്കേണ്ട കാര്യമില്ല. നിങ്ങൾ പ്രകൃതിദത്തമായ എണ്ണകൾ ഉപയോഗിക്കുകയാണെങ്കിൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനാകും. ഇതിന് ആവശ്യമായ എണ്ണ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മാത്രമല്ല, ഈ എണ്ണ നിങ്ങളുടെ മുടിയുടെ നീളവും വർധിപ്പിക്കുകയും കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. 


ALSO READ: രോഗപ്രതിരോധത്തിനും ചർമ്മകാന്തിയ്ക്കും ഉത്തമം പെരുംജീരകം എണ്ണ


വെളിച്ചെണ്ണ മുടിക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയുകയും മുടിയുടെ  വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിൽ ഉപയോഗിക്കുന്നതും മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതിലൂടെ രോമങ്ങൾ ശക്തിപ്പെടുത്തുന്നു. ഇത് പുതിയ മുടി വളർച്ചയ്ക്ക് ഉപയോഗപ്രദമാണ്. കാസ്റ്റർ ഓയിലിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാൻ മാത്രം കഴിയുന്ന പോഷകങ്ങൾ കാസ്റ്റർ ഓയിലിൽ അടങ്ങിയിട്ടുണ്ട്.


മുടികൊഴിച്ചിൽ തടയുന്നതിനുള്ള പ്രതിവിധികൾ 


1) പതിവായി മുടി മുറിക്കുക - ഓരോ 6 മുതൽ 8 ആഴ്ചകളിലും മുടി ട്രിം ചെയ്യുന്നത് മുടികൊഴിച്ചിൽ പ്രശ്നം കുറയ്ക്കും. 


2) സമ്മ‍ർദ്ദം കുറയ്ക്കുക - ആരോഗ്യ പ്രശ്‌നങ്ങളുടെ മൂലകാരണം സമ്മർദ്ദമാണ്. സമ്മർദ്ദം മുടി വളർച്ചയെ തടസ്സപ്പെടുത്തുന്നു. അമിതമായ സമ്മർദ്ദം മുടിയുടെ അകാല നരയ്ക്ക് കാരണമാകും. ചിട്ടയായ ധ്യാനവും യോഗയും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.


3) ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് ഒഴിവാക്കുക - ചൂടുവെള്ളം ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുന്നു. ഇത് മുടി വരണ്ടതും നിർജീവവുമാക്കുകയും പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ചൂടുവെള്ളത്തിന് പകരം തണുത്ത വെള്ളം ഉപയോഗിക്കുക. 


4) നനഞ്ഞ മുടി ചീകരുത് - നമ്മുടെ മുടി വളരെ ദുർബലവും നനഞ്ഞാൽ പൊട്ടാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടാണ് മുടി നനഞ്ഞിരിക്കരുത്. മുടി തോർത്തിയ ശേഷം വീതിയുള്ള പല്ലുള്ള ചീപ്പ് കൊണ്ട് ചീകണം.


5) മുടി മുറുകെ കെട്ടരുത്- നിങ്ങളുടെ മുടി മുറുകെ കെട്ടുമ്പോൾ അതിന്റെ വേരുകളിൽ നിന്ന് വിട്ടു പോരാൻ സാധ്യതയുണ്ട്. ഈ സമയത്ത് മുടിയിൽ ഈർപ്പം ഉണ്ടെങ്കിൽ അത് മുടിയ്ക്ക് കേടുവരുത്തും. അതിനാൽ നിങ്ങളുടെ മുടി മുറുകെ കെട്ടുന്നത് ഒഴിവാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.