Seasonal flu: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ കാരണം ഇൻഫ്ലുവൻസ; H3N2 പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
H3N2 Flu Prevention: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണ്ടെത്തിയിരുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണം ഇൻഫ്ലുവൻസയാണെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെയാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്. പനിയും ജലദോഷവും മാറിയാലും ചുമ നീണ്ടുനിൽക്കുന്നത് H3N2 രോഗബാധയുടെ ലക്ഷണമാണ്.
ചുമ മൂന്നാഴ്ചയായിട്ടും മാറാത്ത അവസ്ഥ ഉണ്ടാകാം. 50 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയുമുള്ളവരിലാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണ്ടെത്തിയിരുന്നു.
നിങ്ങൾക്ക് വിട്ടുമാറാത്ത പനി ഉണ്ടാകുകയാണെങ്കിൽ ചികിത്സ തേടേണ്ടതാണ്. ശരീരത്തിൽ വേദന, ചുമ, ജലദോഷം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഡോക്ടറുടെ നിർദേശമില്ലാതെ ആന്റി ബയോട്ടിക്കുകൾ കഴിച്ച് സ്വയം ചികിത്സ നടത്തരുതെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സീസണൽ ഫ്ലൂ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക.
പ്രതിരോധത്തിനായി എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കുക. കഴിയുമെങ്കിൽ, ഒക്ടോബർ അവസാനത്തോടെ വാക്സിനേഷൻ എടുക്കുക.
നിങ്ങളുടെ കൈകൾ വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക. ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയായി കഴുകണം. മുഖം, വായ, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കുന്നതിന് മുമ്പും കൈകൾ കഴുകുക.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ആളുകൾ അധികമായി തിങ്ങി നിറഞ്ഞ സ്ഥലങ്ങളിൽ വേഗത്തിൽ പനി പടരാൻ സാധ്യതയുണ്ട്.
രോഗലക്ഷണമുള്ള ആളുകളിൽ നിന്ന് അകലം പാലിക്കുക.
നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ, പനി കുറഞ്ഞതിന് ശേഷവും 24 മണിക്കൂർ വീട്ടിൽ തന്നെ തുടരുക. അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനാണിത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടാൻ മറക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...