Breastfeeding: മുലയൂട്ടുന്ന അമ്മമാർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
അമ്മ നല്ല ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. അമ്മമാരുടെ ഭക്ഷണശീലം കുഞ്ഞുങ്ങളെയും ബാധിക്കും എന്ന കാര്യം എപ്പോഴും മനസിൽ ഉണ്ടാകണം.
അമ്മമാരുടെ പരിലാളന പോലെ തന്നെ കുഞ്ഞുങ്ങൾക്ക് പ്രധാനപ്പെട്ടതാണ് മുലപ്പാൽ. കുഞ്ഞ് ജനിച്ച് ആറ് മാസത്തേക്ക് കുഞ്ഞിന് ലഭിക്കേണ്ട പോഷകങ്ങൾ എല്ലാം തന്നെ മുലപ്പാലിലൂടെയാണ് കിട്ടുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചക്കും അവർക്ക് രോഗപ്രതിരോധശക്തി കിട്ടുന്നതിനും മുലപ്പാൽ നല്ലതാണ്. അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഈ പോഷകങ്ങൾ കുഞ്ഞുങ്ങളിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ അമ്മമാർ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ചില ഭക്ഷണങ്ങൾ മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തുമ്പോൾ അവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മുലയൂട്ടുന്ന അമ്മമാർ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്നതിനെ കുറിച്ച് ഇപ്പോഴും കൃതൃമായി അറിയില്ല. അമ്മ നല്ല ഭക്ഷണം കഴിച്ചാൽ മാത്രമേ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളൂ. അമ്മമാരുടെ ഭക്ഷണശീലം കുഞ്ഞുങ്ങളെയും ബാധിക്കും എന്ന കാര്യം എപ്പോഴും മനസിൽ ഉണ്ടാകണം. അതിനാൽ മുലയൂട്ടുന്ന സമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിഞ്ഞിരിക്കണം.
കാപ്പി
കാപ്പിയിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. ഈ കഫീനിൽ ചിലത് മുലപ്പാലിൽ എത്തിയേക്കാം. മുലപ്പാലിലൂടെ ഇത് കുഞ്ഞുങ്ങളുടെ ഉള്ളിലേക്ക് ചെല്ലുമ്പോൾ കുഞ്ഞിനെ അത് അസ്വസ്ഥതപ്പെടുത്തുകയും അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിലെ അസിഡിറ്റി ഘടകങ്ങളെ നേരിടാൻ കുഞ്ഞുങ്ങൾക്ക് കഴിയില്ല. ഇത് അവരിൽ അസ്വസ്ഥതയുണ്ടാക്കും.
Also Read: Fruits Benefits: ഫ്രൂട്ട്സ് കഴിക്കാറുണ്ടാകും, പക്ഷേ രാവിലെ കഴിക്കാറുണ്ടോ? ഗുണങ്ങൾ ഏറെയാണ്
ബ്രോക്കോളി
ബ്രോക്കോളി കഴിക്കുന്നത് നിങ്ങൾ ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് കുഞ്ഞുങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.
മദ്യം
മുലപ്പാലിലൂടെ മദ്യം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് കടക്കുകയും അത് കുഞ്ഞിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തെ ബാധിക്കുകയും ചെയ്യും. കുഞ്ഞ് ജനിച്ച് ആദ്യ രണ്ട് വർഷത്തേക്ക് മദ്യം കർശനമായി ഒഴിവാക്കണം. അതേസമയം ഡാർക്ക് ബിയർ കുടിക്കുന്നത് മുലപ്പാല്‍ ഉദ്പാദനം വർധിപ്പിക്കുമെന്ന് ചിലർ പറയാറുണ്ട്. അത് ഒരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. യഥാർത്ഥത്തിൽ മദ്യം കുടിക്കുന്നത് മുലപ്പാൽ ഉൽപാദനം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലപ്പാലിലൂടെ മദ്യത്തിന്റെ ഘടകങ്ങൾ കുഞ്ഞിലേക്ക് എത്തുമ്പോൾ മയക്കം, ബലഹീനത, അസാധാരണമായ ശരീരഭാരം എന്നിവ കുഞ്ഞിന് ഉണ്ടാകുമെന്ന് വിവിധ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ മണം മുലപ്പാലിന്റെ ഗന്ധത്തെ ബാധിക്കും. വെളുത്തുള്ളിയുടെ ഗന്ധം കുഞ്ഞുങ്ങൾക്ക് ഇഷ്ടമാകണമെന്നില്ല. അത്തരത്തിൽ മുലപ്പാലിന് വെളുത്തുള്ളിയുടെ ഗന്ധം വരുമ്പോൾ കുഞ്ഞുങ്ങൾ പാൽ കുടിയ്ക്കാൻ മടി കാണിക്കും. അതിനാൽ മുലയൂട്ടുന്ന സമയത്ത് വെളുത്തുള്ളി ഒഴിവാക്കുന്നതാണ് നല്ലത്.
നിലക്കടല -
നിലക്കടല അമിതമായി കഴിയ്ക്കുന്നത് കുഞ്ഞിന് അലർജിയുണ്ടാക്കാം. നിങ്ങളുടെ കുഞ്ഞിന് അലർജി ലക്ഷണങ്ങളുണ്ടെന്ന് കണ്ടാൽ (എക്സിമ അല്ലെങ്കിൽ ചുണങ്ങ്, മൂക്കൊലിപ്പ്, തുമ്മൽ, ചുമ, ചുവപ്പും വെള്ളവും നിറഞ്ഞ കണ്ണുകൾ, ഛർദ്ദി, വയറിളക്കം എന്നിവ) ഉടന്‍ തന്നെ ഒരു ശിശുരോഗ വിദഗ്ദനെ കാണേണ്ടത് ആവശ്യമാണ്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങൾ കർശനമായി ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ലത്.
മത്സ്യം
മുലയൂട്ടുന്ന അമ്മമാർ വാൾഫിഷ്, സ്രാവ്, വലിയ അയല, ടൈൽ ഫിഷ് തുടങ്ങിയ മത്സ്യങ്ങൾ നിര്‍ബന്ധമായും ഒഴിവാക്കണം എന്നാണ് പറയുന്നത്. ഇവയിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും. അതിനാൽ ഉയർന്ന അളവിൽ മെർക്കുറിയുള്ള മത്സ്യം കഴിക്കാതിരിക്കുക. അതേസമയം കുറഞ്ഞ മെർക്കുറി അടങ്ങിയ മത്സ്യവും കടൽ വിഭവങ്ങളും അമ്മമാർ കഴിക്കുന്നത് നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് കടല്‍ മത്സ്യങ്ങള്‍. മുലയൂട്ടുന്ന അമ്മമാർ ഓരോ ആഴ്ചയും 8 മുതൽ 12 ഔൺസ് വരെ മെർക്കുറി അടങ്ങിയ മത്സ്യം കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...