നമ്മൾ ഓരോരുത്തരും ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ചിലവിടുന്നത് തൊഴിലിടങ്ങളിലാണ്. മാത്രമല്ല ഇന്നത്തെക്കാലത്ത് വലിയ ആയാസമുള്ള ജോലികളൊന്നും ആരും തന്നെ ചെയ്യുന്നില്ല. അതികവും കമ്പ്യുട്ടറുകൾക്ക് മുന്നിൽ ഇരുന്നുള്ളതൊ മറ്റു തരത്തിലോ ഉള്ള ജോലികളാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി ഓഫീസുകളില്‍ ഇരുന്നുളള ജോലി ആളുകളില്‍ മടുപ്പും ഉണ്ടാക്കാറുണ്ട്. ഇത് നമ്മുടെ ജോലിയേയും ബാധിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഓഫീസില്‍ എടുക്കുന്ന ചെറിയ ഇടവേളകള്‍ നമ്മുടെ ജോലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. ആ സമയങ്ങളിൽ ചെറിയ തരത്തിലുള്ള വാം അപ്പുകൾ ചെയ്യാം. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അടുത്തിടെ നടത്തിയ ഗവേഷണങ്ങളില്‍ പോലും പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഗുണങ്ങള്‍ ഏറെയെങ്കിലും മഞ്ഞള്‍ പാല്‍ കുടിയ്ക്കുന്നത് ഇവര്‍ക്ക് ദോഷം


ഇതിലൂടെ ജീവനക്കാര്‍ക്ക് അവരുടെ ജോലികളില്‍ കൂടുതല്‍ ക്രിയാത്മകത പുലര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷണം അവകാശപ്പെടുന്നത്. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് ജൂനിയര്‍ ജീവനക്കാര്‍ക്ക് സര്‍ഗ്ഗാത്മകത കുറവാണെന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല യാതൊരു തരത്തിലുമുള്ള ആയാസവും ഇല്ലാതെ ഒരിടത്ത് തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതല്ല. എന്നാൽ ജോലിക്കിടയിൽ ഒരു 10 മിനിറ്റ് ഇടവേളയെടുക്കാൻ സാധിക്കുമെങ്കിൽ അത് നിങ്ങളുടെ ശരീരത്തിനും മാനസിക ഉല്ലാസത്തിനും നല്ലതാണ്. അല്‍പ നേരം നടക്കുക, ഓഫീസ് കാന്റീനില്‍ പോയി ഒരു ചായ കുടിക്കുക എന്നിവയൊക്കെ ചെയ്യാവുന്നതിലൂടെ മൈൻഡ് റിഫ്രഷാക്കാൻ സഹായിക്കുന്നു. ഇത്തരം ഇടവേളകള്‍ കണ്ണുകളുടെ ക്ഷീണം അകറ്റുവാനും ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.