വേനൽക്കാലത്ത് വളരെ ​ഗുണമുള്ളതാണ് വെള്ളരിക്ക. 96 ശതമാനം ജലാംശം അടങ്ങിയ വെള്ളരിക്ക വേനൽക്കാലത്ത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യുന്നു. എന്നാൽ, ശൈത്യകാലത്ത് വെള്ളരിക്ക കഴിക്കുന്നത് നല്ലതാണോ? ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമോ? ദഹനം മെച്ചപ്പെടുത്തൽ, ശരീരഭാരം കുറയ്ക്കൽ, സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം തുടങ്ങി നിരവധി ​ഗുണങ്ങൾ ഉള്ളതാണ് വെള്ളരിക്ക.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളരിക്ക കൂടുതലും വേനൽക്കാല ഭക്ഷണമായി ഉപയോ​ഗിക്കുന്നതാണെങ്കിലും പലരും ഇത് സലാഡുകളുടെയും സൈഡ് ഡിഷുകളിലും ചേർത്ത് ഒരു നേരത്തെ ഭക്ഷണമായി കഴിക്കുന്നു. എല്ലാ കാലാവസ്ഥയിലും വെള്ളരിക്ക കഴിക്കാവുന്നതാണ്. എന്നിരുന്നാലും, ശൈത്യകാലത്ത് അവയുടെ ഉപയോഗത്തെ സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ സജീവമാണ്. ആയുർവേദം വ്യക്തമാക്കുന്നത് അനുസരിച്ച് വെള്ളരിക്കയ്ക്ക് മൂന്ന് പ്രധാന ഗുണങ്ങളുണ്ട്- തണുപ്പിക്കൽ, രോഗമുക്തി, കഷായ ​ഗുണം എന്നിവയാണ് അവ. ഇത് സസ്യാധിഷ്ഠിത ഭക്ഷ്യവസ്തുവാണ്, അതായത് അതിന്റെ എല്ലാ ഗുണങ്ങളും ജൈവമാണ്.


ALSO READ: Plum Health Benefits: ആരോ​ഗ്യ ​ഗുണങ്ങൾ സമ്പന്നമാണ് ഈ സ്വാദിഷ്ടമായ പഴം; അറിയാം പ്ലമ്മിന്റെ ​ഗുണങ്ങൾ


ശരീരത്തെ തണുപ്പിക്കാനും ചർമ്മത്തിൽ ഏതെങ്കിലും മരുന്നിനോടുള്ള അലർജി മൂലമുണ്ടാകുന്ന പൊള്ളൽ, മുഖക്കുരു, തിണർപ്പ് എന്നിവ ചികിത്സിക്കാനും വെള്ളരിക്ക സഹായിക്കുന്നു. ശരീരത്തിലെ കഫം-പിത്തം-വാതം എന്നീ മൂന്ന് ദോഷങ്ങളെയും സന്തുലിതമാക്കാനും ശരീരത്തിലെ ജലാംശം മികച്ചതായി നിലനിർത്താനും വെള്ളരിക്ക മികച്ചതാണ്. എന്നാൽ, വെള്ളരിക്ക ശരീരത്തെ തണുപ്പിക്കുന്ന ഒരു ഭക്ഷണപഥാർത്ഥമായതിനാൽ ശൈത്യകാലത്ത് ഇത് കഴിക്കുന്നത് അഭികാമ്യമല്ല.


ശൈത്യകാല ഡയറ്റ്: മഞ്ഞുകാലത്ത് വെള്ളരിക്ക കഴിക്കാമോ?


ശൈത്യകാലത്ത് സാധാരണയായി പലർക്കും ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർ വെള്ളരിക്ക കഴിക്കുന്നത് നല്ലതല്ല. കാരണം, ഇതിന് പ്രകൃതിദത്തമായി ശരീരത്തെ തണുപ്പിക്കാനുള്ള ഗുണങ്ങൾ ഉള്ളതിനാൽ ചൂട് ആവശ്യമുള്ളപ്പോൾ ഇത് നിങ്ങളുടെ ശരീരത്തെ വീണ്ടും തണുപ്പിക്കുന്നു. ശൈത്യകാലത്ത് വെള്ളരിക്ക കഴിക്കുകയോ അതിന്റെ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ കഫത്തിന്റെ അളവ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.


ALSO READ: Walnuts Health Benefits: ദിവസവും വാൾനട്ട് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ; അറിയാം വാൾനട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ


ശൈത്യകാലത്തും ഭക്ഷണത്തിൽ നിന്ന് വെള്ളരിക്ക ഒഴിവാക്കാനാവാത്ത ഒരാളാണ് നിങ്ങളെങ്കിൽ, ഇത് പകൽ സമയത്ത് കഴിക്കാൻ ശ്രമിക്കുക. ശരീരത്തിന്റെ സ്വാഭാവിക ഊഷ്മാവ് കാരണം പകൽ സമയത്ത് കുക്കുമ്പർ കഴിക്കുന്നത് ശൈത്യകാലത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.