ഗ്രീൻ ടീ ഗുണങ്ങളുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. മിക്ക ആരോഗ്യ വിദഗ്ധരും ഇത് ശുപാർശ ചെയ്യുന്നു. എന്നാൽ ഇതിന് ചില ദോഷങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാണ്. ഇത് കുടിക്കാൻ ചില പ്രത്യേക സമയങ്ങളുണ്ട്. കൃത്യമായ സമയത്തല്ല ഗ്രീൻ ടീ നിങ്ങൾ കുടിക്കുന്നതെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കും.  ഇത് കുടിക്കാനുള്ള ശരിയായ സമയം നിങ്ങൾ അറിഞ്ഞിരിക്കണം


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രീൻ ടീ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ



1 കൊളസ്ട്രോൾ കുറയ്ക്കും


പതിവായി ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കും, ഇത് രക്തക്കുഴലുകളിലെ തടസ്സം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത തടയുകയും ചെയ്യും.


2. ചർമ്മ അണുബാധയിൽ നിന്നുള്ള സംരക്ഷണം


ഇത് ചർമ്മത്തിലെ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു, ഇത് ശരീര വീക്കം കുറയ്ക്കാൻ സഹായിക്കും. ചർമ്മം ടോൺ ആകുകയും മുഖക്കുരു കുറയുകയും ചെയ്യും. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുകയും കോശങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ പരിഹാരമായിഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, 


3. ശരീരഭാരം കുറയ്ക്കാൻ ഫലപ്രദം


ഇത് കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ക്രമേണ കുറയാൻ തുടങ്ങും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കും. വ്യായാമത്തിന് മുമ്പ് ഇത് കുടിക്കുന്നത് നല്ലതാണ്, അത് ഗുണം ചെയ്യും.
 


എപ്പോഴാണ് ഗ്രീൻ ടീ കുടിക്കാൻ പാടില്ലാത്തത്?


ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു ഗ്രീൻ ടീയിൽ ടാന്നിൻ അടങ്ങിയിട്ടുള്ളതിനാലാണിത്. ഓക്കാനം, മലബന്ധം, വയറുവേദന എന്നിവയ്ക്ക് ചിലപ്പോൾ ഗ്രീൻ ടീ കാരണമാകുമെന്നതിനാൽ ഭക്ഷണം കഴിച്ച ഉടൻ ഇത് കഴിക്കരുത്. മറ്റൊരു പ്രധാന കാര്യം ഒഴിഞ്ഞ വയറ്റിൽ ഒരിക്കലും ഗ്രീൻ ടീ കുടിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ്. ഒരു ദിവസം 3 കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിച്ചാൽ അത് ദോഷം ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് ചിലപ്പോൾ നിർജലീകരണത്തിനും കാരണമാകും. അത് കൊണ്ട് തന്നെ കൃത്യമായി ശരീരത്തിൻറെ അവസ്ഥ നോക്കി മാത്രം ഗ്രീൻ ടീ കുടിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.