ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നമ്മൾ വിവിധ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ഇവയിൽ ഏറ്റവും പ്രധാനമായി എല്ലാവരും കഴിക്കുന്ന ഒന്നാണ് മുട്ട. മുട്ടയിൽ പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുട്ട കഴിക്കുന്നത് നമ്മുടെ ഹൃദയത്തിനും കണ്ണിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ആവശ്യമായ പോഷകങ്ങൾ നൽകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോ​ഗ്യ വിദ​ഗ്ധരടക്കം പലപ്പോഴും ആരോ​ഗ്യ സംരക്ഷണത്തിന്റെ ഭാ​ഗമായി മുട്ട കഴിക്കാൻ നിർദ്ദേശിക്കുന്നു. ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നവരാണ് മിക്കവരും. അതിൽ കൂടുതൽ മുട്ടകൾ കഴിക്കുന്നവരുമുണ്ട്. നമ്മുടെ ആരോ​ഗ്യത്തിന് നല്ലതാണ് മുട്ട കഴിക്കുന്നത്. എന്നാൽ ഏതൊരു കാര്യവും അമിതമായാൽ അത് ദോഷം ചെയ്യും. അത്തരത്തിൽ അമിതമായി മുട്ട കഴിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിന് നല്ലതല്ല. മുട്ട കൂടുതലായി കഴിച്ചാലുണ്ടാകുന്ന ചില ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് നോക്കാം.


Also Read: Chicken Sideeffects : കോഴിയിറച്ചി അധികം കഴിക്കരുത്; ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും


 


ഹൃദയാരോ​ഗ്യം:


മുട്ടയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അതിൽ കൂടുതൽ മുട്ട കഴിക്കുന്നത് അത്ര നല്ലതല്ല. കൂടുതൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കും. രണ്ടിൽ കൂടുതൽ മുട്ട കഴിക്കണം എന്നുണ്ടെങ്കിൽ മുട്ടയുടെ വെള്ള ഭാഗം മാത്രമേ കഴിക്കാവൂ. 


പ്രമേഹ സാധ്യത:


കൂടുതൽ മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മുട്ടയിൽ കൊളസ്‌ട്രോൾ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ, നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിനനുസരിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവും കൂടും. പഞ്ചസാര നിയന്ത്രിക്കാനാകാതെ വരുമ്പോൾ ഒരാൾക്ക് പ്രമേഹം പിടിപെടുന്നു.


Also Read: Shawarma: അന്നത് വെറുമൊരു ഇറച്ചി ചുടൽ മാത്രമായിരുന്നു; തുർക്കിയിൽ തുടങ്ങിയ ഷവർമ്മയുടെ ദശാബ്ദങ്ങൾ


 


ശരീരഭാരം കൂടുക:


മുട്ടയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. നിങ്ങൾ കൂടുതൽ മുട്ട കഴിക്കുമ്പോൾ ശരീര ഭാരം വർദ്ധിക്കാൻ തുടങ്ങും. രണ്ടിൽ കൂടുതൽ മുട്ട ഒരു ദിവസം കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരത്തെ നേരിട്ട് ബാധിക്കുന്നു.


വയറുമായി ബന്ധപ്പെട്ട പ്രശ്നം:


മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ പ്രഭാവം ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കും. മുട്ട കഴിക്കുമ്പോൾ ശരീരത്തിൽ അത് ചൂട് വർദ്ധിപ്പിക്കുന്നു. മുട്ട കൂടുതലായി കഴിക്കുന്നത് വഴി വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഇതുമൂലം, ഛർദ്ദി, വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.