Triphala: ത്രിഫല കഴിച്ചാൽ എന്താണ് പ്രശ്നം? ശ്രദ്ധിക്കണം തമാശയല്ല
ത്രിഫലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ശരീര ഭാരം കുറയ്ക്കുന്നത് മുതൽ നിരവധി ഗുണങ്ങൾ വരെ ഇതിൽപ്പെടുന്നു എന്നാൽ ത്രിഫല അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും
Side Effects Of Eating Triphala: കടുക്ക , നെല്ലിക്ക , താന്നി എന്നീ മൂന്ന് ഫലങ്ങൾ തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ത്രിഫല. ഈ മൂന്ന് ഫലങ്ങളുടെയും പുറന്തോടുകളാണ് ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ത്രിഫലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ശരീര ഭാരം കുറയ്ക്കുന്നത് മുതൽ നിരവധി ഗുണങ്ങൾ ഇതിലുണ്ട്.
എന്നാൽ ത്രിഫല അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും. അതിൻറെ പാർശ്വഫലങ്ങൾ നമുക്ക് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ
ത്രിഫല വെറും വയറ്റിൽ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അതേസമയം അമിതവണ്ണമുള്ള ചിലർ ദിവസവും ത്രിഫല കഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇതുമൂലം ഇവരുടെ ഭാരം,അരക്കെട്ടിലെ കൊഴുപ്പ് എന്നിവ ഗണ്യമായി കുറയുന്നതായും പഠനങ്ങളുണ്ട്.
ALSO READ: World population day 2022: ജനസംഖ്യാ വർധനവ്; 2023-ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്
ത്രിഫലയുടെ ദോഷങ്ങൾ
അമിതമായി ത്രിഫല കഴിച്ചവരിൽ പലർക്കും വയറിളക്കം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ത്രിഫല കഴിക്കുന്നത് ശരിയല്ല.ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിന് മരുന്ന് കഴിക്കുകയാണെങ്കിൽ, അവരും ത്രിഫല കഴിക്കരുത്. അലർജിയുണ്ടെങ്കിലും അവരും ഇത് കഴിക്കരുത്.
ALSO READ: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ത്രിഫല ഇതുപോലെ ഉപയോഗിക്കാം
ക്യാപ്‌സ്യൂൾ, പൊടി, ജ്യൂസ് അല്ലെങ്കിൽ ടാബ്‌ലെറ്റ് രൂപത്തിൽ ത്രിഫല വിപണിയിൽ ലഭ്യമാണ്.അവ വെറും വയറ്റിൽ കഴിച്ചാൽ അത് കൂടുതൽ ഗുണം ചെയ്യും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ ത്രിഫല കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...