ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നു... കാരണം വ്യക്തമാക്കി വിദഗ്തര്‍
ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിദഗ്ത സമിതി.
തിരുവനന്തപുരം: ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിദഗ്ത സമിതി.
ഇങ്ങനെ കുഴഞ്ഞുവീണ് മരിക്കുന്നതിന് കാരണ൦ സൈലന്‍റ് ഹൈപോക്സിയ ആണെന്നാണ് വിദഗ്ത സമിതി കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിലെ ഓക്സിജന്റെ അളവ് പെട്ടന്ന് താഴുന്നതാണ് സൈലന്‍റ് ഹൈപോക്സിയ.
കൊറോണ കാലം, ജാഗ്രതാ കാലം.... പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുന്‍പ്
സാധാരണയായി ശരീരത്തിലെ ഓക്സിജന്റെ അളവ് താഴുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെങ്കിലും സൈലന്‍റ് ഹൈപോക്സിയയില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. കേരളത്തില്‍ ഇത്തരം മരണങ്ങള്‍ കുറവാണെങ്കിലും ഇതുസംബന്ധിച്ച് പഠനം നടത്താന്‍ മുഖ്യമന്ത്രി വിദഗ്ത സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രായമുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് സൈലന്‍റ് ഹൈപോക്സിയ സാധ്യത കൂടുതല്‍. ഇത് തടയാന്‍ ആവശ്യമായ മാര്‍ഗങ്ങളും വിദഗ്ത സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ക്ക് പോര്‍ട്ടിബിള്‍ പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്നത് വഴി ഇത്തരം രോഗമുള്ളവരെ പെട്ടന്ന് കണ്ടെത്താനും പരിശോധിക്കാനും സാധിക്കും.
COVID 19: സ്കൂളുകള്‍ തുറക്കാ൦, പക്ഷെ... നിബന്ധനകളുമായി മാതാപിതാക്കള്‍
തീരദേശ മേഖലയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ റിവേഴ്സ് ക്വാറന്‍റീന്‍ അപ്രായോഗികമാണെന്നാണ് വിദഗ്തര്‍ പറയുന്നത്. ഇവിടെ രോഗസാധ്യത കൂടുതലുള്ളവരെ പരിശോധിക്കാന്‍ ആശാവര്‍ക്കര്‍മാരെ നിയോഗിക്കാനാണ് തീരുമാനം.