എത്ര വെറൈറ്റി ഉണ്ടെങ്കിലും ബിരിയാണി എന്ന് കേൾക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെ. പക്ഷെ ബിരിയാണി ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ഓർക്കുമ്പോൾ ശരിക്കും ഒന്ന് ആലോചിക്കും. എങ്കിൽ അത്തരം മടിയൻമാർക്കായി എളുപ്പത്തിൽ ബിരിയാണി ഉണ്ടാക്കിയാലോ?. അതാണ് പറയാൻ പോകുന്നത്. ആദ്യം ഇതിന് ആവശ്യമുുള്ള ചേരുവകൾ നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യ സാധനങ്ങൾ


കൈമ റൈസ്- 4 കപ്പ് ( 1 കിലോ)
ചിക്കൻ - 1 കിലോ
സവാള - 4 ( വലുത്)
തക്കാളി - 2
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 3 ടേബിൾ സ്പൂൺ
പച്ചമുളക് ചതച്ചത് - 6
നെയ്യ് - 4 ടേബിൾ സ്പൂൺ
ഡാൽഡ - 100 ഗ്രാം
വെളിച്ചെണ്ണ - ആവശ്യത്തിന്
പട്ട - 2 കഷ്ണം
ഗ്രാമ്പൂ - 4 എണ്ണം
ഏലക്കായ - 3 എണ്ണം
തക്കോലം - 1
പട്ടയില - 1
തൈര് - 2 ടീസ്പൂൺ
ചിക്കൻ മസാല - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിയില, പുതിനയില - 1/2 കപ്പ്
അണ്ടിപ്പരിപ്പ്, മുന്തിരി - 50 ഗ്രാം


ഉണ്ടാക്കുന്ന വിധം


കഴുകി വൃത്തിയാക്കിയ ചിക്കനിൽ മഞ്ഞൾപൊടി, മുളക് പൊടി, ചിക്കൻ മസാല, തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി 10 മിനുറ്റ് വെക്കുക. ഇനി കുക്കർ ചൂടായ ശേഷം ആവശ്യത്തിന് വെളിച്ചെണ്ണയും 1 ടേബിൾ സ്പൂൺ നെയ്യും ചേർക്കുക. അതിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്കായ, തക്കോലം , പട്ടയില എന്നിവ ചേർക്കുക. ശേഷം സവാള ചേർത്ത് നന്നായി ഇളക്കുക. സവാള വഴറ്റിയ ശേഷം ഗരംമസാല, ഇഞ്ചി- വെളുത്തുള്ളി- പച്ചമുളക് ചതച്ചതും മുറിച്ച തക്കാളിയും ചേർത്ത് വഴറ്റുക. അതിലേക്ക് മാറ്റി വെച്ച ചിക്കൻ, 6 കപ്പ് വെള്ളം ( ഒരു കപ്പിന് 1.5 കപ്പ് വെള്ളം എന്ന കണക്കിൽ ചേർക്കുക), ഡാൽഡ, മല്ലിയില, പുതിനയില എന്നിവ ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. ഇനി വെള്ളം തിളക്കുമ്പോൾ അരി ചേർക്കുക. ഇനി കുക്കർ അടച്ച് വെച്ച് ഫുൾ ഫ്ലെയ്മിൽ ഒരു വിസിൽ വന്ന ശേഷം ഓഫ് ചെയ്ത് വെക്കുക. പ്രഷർ പൂർണമായും പോയ ശേഷം കുക്കർ തുറക്കുക. അവസാനം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തു കോരി ചേർക്കാവുന്നതാണ്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.