Bread Pizza : വീട്ടിൽ ബ്രെഡ് ഉണ്ടോ? പത്ത് മിനിറ്റിൽ ഒരു പിസ്സ ഉണ്ടാക്കാം
Bread Pizza Recipe : ഒരു പിസ്സ ഉണ്ടാക്കുന്നതിന്റെ പകുതി സമയം മതി ഈ ബ്രഡ് പിസ്സ ഉണ്ടാക്കാൻ
വീട്ടിൽ ബ്രെഡ് ഉണ്ടോ... എങ്കിൽ പുറത്ത് നിന്ന് കഴിക്കുന്ന അതേ രുചിയിൽ ഒരു അടിപൊളി പിസ്സ ഉണ്ടാക്കാം. ഓവൻ ഇല്ലാതെ വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് സാധാരണ പിസ്സയുടെ സമയം പോലുമെടുക്കാതെ ഈ ബ്രെഡ് പിസ്സ തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങൾ
ബ്രഡ്- 8 എണ്ണം
മുട്ട- 3
പാൽ- 1/2 കപ്പ്
കാപ്സിക്കം- 1/2 കഷ്ണം
തക്കാളി- 1/2 കഷ്ണം
ടുമാറ്റോ സോസ്- 2 ടീസ്പൂൺ
ചില്ലി സോസ്- 1 ടീസ്പൂൺ
ഉണ്ടാക്കുന്ന രീതി
ആദ്യം മുട്ട പൊട്ടിച്ച് അതിലേക്ക് പാൽ, 1/4 സ്പൂൺ ഉപ്പ്, 1/2 സ്പൂൺ വീതം കുരുമുളക് പൊടി, പഞ്ചസാര, എന്നിവ ചേർന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് ഈ മുട്ട മിക്സ് ഒഴിച്ച് ഇളക്കി വെക്കുക. ഒരു കടായി അല്ലെങ്കിൽ വശങ്ങളുളള പാൻ ചൂടാക്കി അതിൽ 1/2 സ്പൂൺ ബട്ടർ ചേർത്ത് അടിയിലും വശങ്ങളിലുമായി പരത്തുക. എന്നിട്ട് മിക്സ് ചെയ്ത ബ്രഡ് ഈ പാനിലിട്ട് സ്പൂൺ ഉപയോഗിച്ച് എല്ലാ ഭാഗത്തേക്കും അമർത്തി വട്ടത്തിൽ സെറ്റ് ചെയ്യുക.
2 മിനിറ്റ് അടച്ച് വെച്ച് വളരെ ചെറിയ ചൂടിൽ വേവിച്ച ശേഷം തിരിച്ചിടാവുന്നതാണ് ( തിരിച്ചിടുന്നതിനു മുന്നേ ഈ ബ്രഡ് പുറത്തെടുത്ത് പാനിൽ വീണ്ടും ബട്ടർ തടവി നേരത്ത ചൂടായ അടിഭാഗം മുകളിൽ വരുന്ന രീതിയിൽ മറിച്ചിടുക. എന്നിട്ട് തീ ഓഫ് ചെയ്യുക). ഇനി അതിനു മുകളിൽ ടുമാറ്റോ സോസും ചില്ലി സോസും ചേർത്ത് എല്ലായിടത്തും പുരട്ടുക.
അതിലേക്ക് അരിഞ്ഞ തക്കാളി, കാപ്സിക്കം, എന്നിവ ചേർത്ത് അവസാനമായി ആവശ്യത്തിന് ചീസ് കൂടെ ചേർത്ത് ഒരു 2 മിനിറ്റ് വളരെ ചെറിയ ചൂടിൽ വേവിക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്. ഈ റെസിപ്പി കുട്ടികൾക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.