വർദ്ധിച്ചുവരുന്ന മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും പ്രധാനനായും ബാധിക്കുന്നത് നമ്മുടെ ചർമ്മത്തെയാണ്. അതിനൊപ്പം നമ്മുടെ അനാരേ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും ആകുമ്പോൾ നമ്മുടെ ചർമ്മത്തിന് നാശം സംഭവിക്കുകയും സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും പരിചരണവും ചർമ്മം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖത്തിന്റെ തിളക്കം നിലനിറുത്താൻ മഞ്ഞൾ, റോസ് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഫേഷ്യൽ ക്രീം പോലുള്ള പ്രകൃതിദത്തമായ കാര്യങ്ങൾ മാത്രമാണ് നല്ലത്. നിങ്ങൾ സമാനമായ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, ഈ ക്രീം നിങ്ങൾക്ക് ഉപയോഗപ്രദമാകും.


ആവശ്യമായ സാധനങ്ങൾ


മഞ്ഞൾ - അര ടീസ്പൂൺ
കറ്റാർ വാഴ ജെൽ - 2 ടീസ്പൂൺ
ബദാം ഓയിൽ - കുറച്ച് തുള്ളി
ഗ്ലിസറിൻ - 1 ടീസ്പൂൺ
റോസ് - 2


ALSO READ: രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ


ഉണ്ടാക്കേണ്ട വിധം


മഞ്ഞൾ, റോസ് ഫേസ് ക്രീം എന്നിവ തയ്യാറാക്കാൻ, 2 റോസ് ഇതളുകൾ എടുക്കുക. ഇത് കുറച്ച് നേരം വെള്ളത്തിൽ കുതിർക്കുക.
ഇനി റോസാദളങ്ങൾ 1 ടീസ്പൂൺ ഗ്ലിസറിൻ ചേർത്ത് മിക്സിയിൽ പൊടിക്കുക. ഇതിന്റെ നീര് ഒരു പാത്രത്തിൽ അരിച്ചെടുത്ത് അതിൽ കറ്റാർ വാഴ ജെൽ ചേർക്കുക. രണ്ടും നന്നായി യോജിപ്പിച്ച് ഇതിലേക്ക് ബദാം ഓയിൽ ചേർക്കുക. അവസാനം അര ടീസ്പൂൺ മഞ്ഞൾ ചേർത്ത് എല്ലാം മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ക്രീം പുരട്ടി രാവിലെ മുഖം കഴുകുക.


മഞ്ഞൾ, റോസ് ഫേസ് ക്രീമിന്റെ ഗുണങ്ങൾ:


തിളങ്ങുന്ന ചർമ്മം: മഞ്ഞളും റോസാപ്പൂവും അടങ്ങിയ ഈ ഫേസ് ക്രീം മുഖത്തിന് തിളക്കം നിലനിർത്താൻ വളരെ ഗുണം ചെയ്യും. കറ്റാർവാഴയും റോസാപ്പൂവും ചർമ്മത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


പാടുകൾ കുറയ്ക്കുന്നു: ഈ ക്രീമിൽ മഞ്ഞൾ ഉപയോഗിക്കുന്നു, അതിനാൽ ഇത് മുഖത്തെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിന്റെ ആഴത്തിലുള്ള രോഗശാന്തിക്ക് സഹായിക്കുന്നു.


ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു: മഞ്ഞളും റോസാപ്പൂവും അടങ്ങിയ ഈ ക്രീം ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കാൻ ഗുണം ചെയ്യും. കറ്റാർ വാഴ ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.


ചർമ്മത്തെ മൃദുലമാക്കുന്നു: കറ്റാർ വാഴ ജെൽ ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചർമ്മം ഈർപ്പമുള്ളതാക്കുകയും വരൾച്ചയുടെ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.