ചർമ്മ സംരക്ഷണം, സ്ത്രീകളും പുരുഷന്മാരും എല്ലാം തന്നെ ഇന്ന് ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. വളരെ അധികം സംരക്ഷണം ആവശ്യമായ ശരീരത്തിലെ ഒരു പ്രധാന ഭാ​ഗമാണത്. അതുകൊണ്ട് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ടത്?


ആവശ്യത്തിന് വെള്ളം എടുക്കുക


ആരോഗ്യമുള്ള ചർമ്മത്തിന് വെള്ളം വളരെ പ്രധാനമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. കൂടാതെ സുഷിരങ്ങൾ തുറക്കുകയും ചർമ്മത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.


ആരോഗ്യകരമായ ഭക്ഷണം


ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം ലഭിക്കും. പച്ചക്കറികൾ, ബെറീസ്, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക. സാലഡ് കഴിക്കുന്നതും നല്ലതാണ്. തക്കാളി, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ ഉള്ളിൽ നിന്ന് ചർമ്മത്തിന് തിളക്കം നൽകുന്നു.


ചർമ്മം വൃത്തിയുള്ളതും ഈർപ്പമുള്ളതുമായി സൂക്ഷിക്കുക


ദിവസം മുഴുവൻ അഴുക്കും പൊടിയും എണ്ണയും കാരണം ചർമ്മത്തിന്റെ സുഷിരങ്ങൾ അടഞ്ഞുപോകും. എല്ലാ ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിന് മുമ്പും ചർമ്മം വൃത്തിയാക്കണം. ഇത് ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു. മുഖം കഴുകിയ ശേഷം മോയ്സ്ചറൈസറും സൺസ്‌ക്രീനും പുരട്ടുന്നത് ഉറപ്പാക്കുക.


സൺബ്ലോക്കിന്റെ ഉപയോഗം


ആരോഗ്യമുള്ള ചർമ്മത്തിന് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ശീലമാക്കുകയും അത് നന്നായി പരിപാലിക്കുകയും ചെയ്യുക. ശൈത്യകാലത്ത് പോലും ഇത് ഉപയോഗിക്കുക. സൂര്യന്റെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ സൺസ്‌ക്രീൻ തടയുന്നു. ഇത് സൂര്യാഘാതത്തിനുള്ള സാധ്യത കുറയ്ക്കും. 30 അല്ലെങ്കിൽ അതിൽ കൂടുതൽ SPF ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.


ചർമ്മ സംരക്ഷണത്തിൽ ചെയ്യാൻ പാടില്ലാത്തത്


പുകവലി


പുകവലി പല വിധത്തിലാണ് ചർമ്മത്തെ നശിപ്പിക്കുന്നത്. ഇത് ചർമ്മം വേഗത്തിൽ പ്രായമാകാൻ കാരണമാകുന്നു. ഇതോടൊപ്പം, ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും അഭാവമുണ്ടാകും.


മരുന്നുകളും ക്രീമുകളും


ചർമ്മം മെച്ചപ്പെടുത്താൻ ക്രീമോ മരുന്നുകളോ ഉപയോഗിക്കരുത്. ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ടതിന് ശേഷം മാത്രമേ എല്ലായ്പ്പോഴും ചർമ്മത്തിൽ ഇത്തരം സാധനങ്ങൾ ഉപയോ​ഗിക്കാവൂ. അറിവില്ലാതെ ക്രീം അല്ലെങ്കിൽ മരുന്ന് ഉപയോഗിക്കുന്നത് നിലവിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും.


കൂടെകൂടെ തൊടാൻ പാടില്ല


എണ്ണമയമുള്ള ചർമ്മം ഉള്ളവരിൽ മുഖക്കുരു പലപ്പോഴും ഉണ്ടാകാം. നിങ്ങളുടെ വിരൽ കൊണ്ട് മുഖക്കുരുവിൽ തൊടരുത്. അത് അണുബാധ പടർത്തും. കൂടാതെ, നഖം കടിക്കുന്നത് മൂലം മുഖക്കുരു സെപ്റ്റിക് ആയി മാറുകയും പാടുകൾ നിലനിൽക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.