മുഖക്കുരു എപ്പോഴും ഒരു പ്രശ്നം തന്നെയാൻണ്. കൗമാര പ്രായത്തിൽ തുടങ്ങുന്ന ഈ ഒരു പ്രശ്നം ചിലരിൽ ഒരു പ്രായം കഴിയുമ്പോഴേക്കും അങ്ങ് മാറും. എന്നാൽ മറ്റ് ചിലർക്ക് അതിന്റെ പ്രശ്നങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ഒരുപാട് പേർ ഇതൊരു ബുദ്ധിമുട്ടായി പറയാറുണ്ട്. പലർക്കും ഇത് വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല മറിച്ച് അവരുടെ ആത്മവിശ്വാസം പോലും തകർക്കുന്ന ഒന്നാണ്. മുഖക്കുരു അലട്ടുന്ന ചിലരിൽ വിഷാദ രോ​ഗം പോലും ഉണ്ടാകാറുണ്ട്. മുഖം, നെഞ്ച്, തോളുകൾ, മുതുക് എന്നിവിടങ്ങളിലാണ് കുരുക്കൾ കൂടുതൽ കാണപ്പെടുക. ഇവിടങ്ങളിൽ സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ ഉള്ളതിനാലാണ് കുരുക്കൾ വരുന്നത്. ഹോർമോണുകൾ, പ്രധാനമായും ലൈംഗിക ഹോർമോണുകൾ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്. മുഖക്കുരുവിനെ തടയാനുള്ള ചില പൊടിക്കൈകൾ നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്റിബാക്ടീരിയൽ ​ഗുണങ്ങൾ ഉള്ള ഒന്നാണ് ആര്യവേപ്പില. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്ന ഏജന്റുകൾ ആര്യവേപ്പിലുള്ളതിനാൽ ഇത് ഉപയോ​ഗിച്ചുള്ള ഫെയ്സ്പാക്ക് ഫലപ്രദമാണ്. ആര്യവേപ്പില, പാൽ, മഞ്ഞൾ എന്നിവ ചേർത്താണ് ഫെയ്സ് പാക്ക് തയാറാക്കേണ്ടത്. ഇവ മൂന്നും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങി കവിയുമ്പോൾ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയണം. മുഖക്കുരുവിന്റെ പാടുകൾ മാറാനും ഈ ഫെയ്സ് പാക്ക് നല്ലതാണ്. ചർമ്മത്തിലെ ചൊറിച്ചിൽ ശമിപ്പിക്കുകയും ചെയ്യുന്നു. 


ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സാലിസിലിക് ആസിഡ് മുഖക്കുരു ശമിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി അരിഞ്ഞ് മുഖക്കുരു ഉള്ള ഭാ​ഗത്ത് വയ്ക്കുക.15 മിനിറ്റ് നേരം കഴിഞ്ഞ് ഇത് മാറ്റി മുഖം കഴുകുക.  


Also Read: Heart Attack Symptoms: ഹൃദയാഘാതം, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിയ്ക്കലും അവഗണിക്കരുത്


 


തേൻ ഉപയോ​ഗിക്കുന്നത് ചർമ്മത്തിന് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. അതിനൊപ്പം ബ്രൗൺ ഷു​ഗറും കൂടി ചേർന്നാൽ മികച്ച ഫലം ലഭിക്കും. തേനും ബ്രൗൺ ഷുഗറും യോജിപ്പിച്ച് മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. അൽപ സമയം കഴിഞ്ഞ് മുഖം കഴുകുക. തേൻ ചർമ്മത്തെ പോഷിപ്പിക്കും. ബ്രൗൺ ഷുഗർ ചർമ്മത്തിലെ അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു.


മുഖക്കുരു ഉള്ളവർ ഏറ്റവും പ്രധാനമായി ചെയ്യേണ്ട ഒന്നുണ്ട്. പതിവായി മുഖം കഴുകണം. ദിവസവും രണ്ട് തവണയെങ്കിലും മുഖം വൃത്തിയായി കഴുകിയിരിക്കണം. കാരണം ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കും എണ്ണയും ബാക്ടീരിയയും നീക്കം ചെയ്യുന്നതിനായി മുഖം കഴുകേണ്ടത് അത്യാവശ്യമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.