Skin Whitening Cream Side Effects: ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കും എന്ന വാദവുമായി നിരവധി  തരത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍  ലഭ്യമാണ്.  പലരും അത് വാങ്ങി ഉപയോഗിക്കാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ഈ ക്രീമുകള്‍ എത്രമാത്രം ദോഷം ചെയ്യുമെന്ന്?  ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 


ഇന്ന് സ്‌കിൻ ടോൺ  (Skin Tone) കൂടുതല്‍ മനോഹരമാക്കാൻ സ്ത്രീകൾ പലതരം ബ്യൂട്ടി ക്രീമുകൾ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ഇരുണ്ട ചർമ്മമുള്ള സ്ത്രീകൾ ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ പലതരം ക്രീമുകൾ ഉപയോഗിക്കാറുണ്ട്.  എന്നാൽ, ഇത്തരം ക്രീമുകള്‍ ചര്‍മ്മത്തിന് ഏറെ ദോഷം ചെയ്യുമെന്ന കാര്യം വിസ്മരിക്കരുത്.. 


വിപണിയിൽ ലഭിക്കുന്ന ക്രീമുകളിൽ ഡേ ക്രീം, നൈറ്റ് ക്രീം, അല്ലെങ്കിൽ മോയ്സ്ചറൈസർ എന്നിവ ലഭ്യമാണ്. ഇതുകൂടാതെ ബോഡി ലോഷനുകളും മറ്റും വിപണിയിൽ ലഭ്യമാണ്. ഇതില്‍ പാരബെൻസ് (Paraben) എന്ന അപകടകരമായ കെമിക്കല്‍  ഈ ക്രീമുകളിൽ  അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെയും ആരോഗ്യത്തെയും ബാധിക്കും.


ചർമ്മം വെളുപ്പിക്കുന്ന ക്രീമുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?


ഇന്ന് വിപണിയിൽ ലഭിക്കുന്ന ക്രീമുകള്‍ ചർമ്മത്തിലെ മെലാനിനെയാണ് ബാധിക്കുന്നത്.  സ്കിന്‍  ലൈറ്റനിംഗ് ക്രീമുകൾ ചർമ്മത്തിലെ മെലാനിൻ കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഇത്തരം ക്രീമുകളിൽ ബ്ലീച്ചിംഗ്  ഏജന്റുകൾ കാണപ്പെടുന്നു. കൂടാതെ, ലൈറ്റനിംഗ് ക്രീമുകളിൽ ഹൈഡ്രോക്വിനോൺ  (hydroquinone), കോർട്ടികോസ്റ്റീറോയിഡുകൾ  (corticosteroids) എന്നിവ അടങ്ങിയിട്ടുണ്ട്. സൗന്ദര്യവർദ്ധക ക്രീമുകളിൽ ഈ രണ്ടു വസ്തുക്കളാണ് നിങ്ങളുടെ ചർമ്മം സുന്ദരമായി കാണപ്പെടാന്‍ സഹായിക്കുന്നത്. 


ബ്യൂട്ടി ക്രീമുകളുടെ പാർശ്വഫലങ്ങൾ  (Skin Whitening Cream Side Effects) 
ചർമ്മത്തിലുണ്ടാകുന്ന നീറ്റല്‍,  നീർവീക്കം, - ചർമ്മത്തിന് ചുവപ്പ്  നിറം ഉണ്ടാകുക,  ചർമ്മത്തിൽ
ചൊറിച്ചിൽ ഉണ്ടാകുക,   ചർമ്മം കറുക്കുക,  ചർമ്മത്തില്‍ പാടുകള്‍ ഉണ്ടാകുക,  ചര്‍മ്മ രോഗങ്ങള്‍ എന്നിവ ഇത്തരം ക്രീമുകളുടെ അമിത ഉപയോഗത്തിലൂടെ സംഭവിക്കാം.


Skin Whitening Cream എപ്പോൾ, എത്രമാത്രം ഉപയോഗിക്കണം?


ഹൈഡ്രോക്വിനോൺ   (hydroquinone) അടങ്ങിയ ക്രീമുകൾ ദിവസത്തിൽ രണ്ടുതവണ മാത്രമേ  ഉപയോഗിക്കാവൂ, കൂടുതല്‍  തവണ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. കൂടാതെ,  ഈ ക്രീമുകൾ ഏതാനും ആഴ്ചകൾ മാത്രമേ പ്രയോഗിക്കാവൂ. ദീർഘകാല ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.