കുട്ടികൾ എത്ര സമയം ഉറങ്ങണം? രക്ഷിതാക്കൾ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഒരു വയസ് തികഞ്ഞ കുട്ടികളിൽ അൽപം കൂടി വ്യത്യാസമുണ്ടാകും. ഒന്ന് മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികളിൽ ദിവസവും പകലുറക്കും ആവശ്യമാണ്.
നവജാതശിശുവിൽ തുടങ്ങി കൗമാരക്കാർ വരെയുള്ളവരിൽ ഉറക്കം എങ്ങനെ വ്യത്യാസപ്പട്ടിരിക്കുന്നു എന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികൾ എത്ര സമയം ഉറങ്ങുന്നു, എത്ര സമയം അവർ ഉറങ്ങണം എന്നിവ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്ന കാര്യങ്ങളാണ്.
ഒരു കുഞ്ഞ് ജനിച്ച് ആദ്യത്തെ നാലാഴ്ച അവർക്ക് കൃത്യമായ ഉറക്കരീതി ഉണ്ടാകില്ല. പകൽ - രാത്രി വ്യത്യാസമില്ലാതെയാണ് ഇവർ ഉറങ്ങുന്നത്. ഒരു 15 മുതൽ 18 മണിക്കൂർ വരെ ഇവർ ഉറങ്ങും. പിന്നീട് ഒരു ആറ് ആഴ്ച കഴിയുമ്പോഴേക്കും ഈ രീതി പതിയെ മാറും. കുഞ്ഞുങ്ങളുടെ ഉറക്ക രീതിയിൽ സ്ഥിരതയുണ്ടാകും. 14 മുതൽ 15 മണിക്കൂർ വരെ ഇവർക്ക് ഉറക്കം ലഭിക്കേണ്ടത് ആവശ്യമാണ്. 12 മാസം വരെ ഇവർക്ക് 15 മണിക്കൂർ ഉറക്കം ആവസ്യമാണ്.
ഒരു വയസ് തികഞ്ഞ കുട്ടികളിൽ അൽപം കൂടി വ്യത്യാസമുണ്ടാകും. ഒന്ന് മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികളിൽ ദിവസവും പകലുറക്കും ആവശ്യമാണ്. ഇവർക്ക് 12 മുതൽ 14 മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്. മൂന്ന് വയസ് കഴിഞ്ഞാൽ പിന്നെ ഒരു ആറ് വയസ് വരെയുള്ള കുട്ടികൾ ദിവസവും 10-12 മണിക്കൂർ ഉറങ്ങണം.
ഏഴ് വയസിന് ശേഷം 12 വയസ് വരെ 9 മുതൽ 12 മണിക്കൂർ ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. കൗമാര പ്രയാത്തിലേക്ക് കടക്കുമ്പോൾ ഇവരുടെ ഉറക്ക രീതിയിൽ പിന്നെയും വ്യത്യാസം ഉണ്ടാകും. 12-18 വയസ് വരെയുള്ളവർ ദിവസവും 8-9 മണിക്കൂർ ഉറങ്ങേണ്ടത് അനിവാര്യമാണ്.
കുട്ടികൾക്ക് കൃത്യമായ ഉറക്കം ലഭിച്ചാൽ മാത്രമെ അവർക്ക് ആവശ്യമായ ഊർജവും ഉന്മേഷവുമൊക്കെ കിട്ടുകയുള്ളൂ. അവരുടെ വളർച്ചയിലും പഠനത്തിലും എല്ലാം ഉറക്കം ഒരു പ്രധാന ഘടകമാണ്. കുട്ടികൾ ആരോഗ്യത്തോടെ വളരാൻ അവർക്ക് കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...