ആരോഗ്യകരമായിരിക്കണമെങ്കില്‍ വ്യായാമവും ആഹാരക്രമവും പോലെ തന്നെ പ്രധാനമാണ് ഉറക്കം. ദിവസവും ഒരു വ്യക്തി 8 മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പകൽ സമയത്തെ ശാരീരിക അധ്വാനവും മറ്റും കാരണം അനുഭവപ്പെടുന്ന ക്ഷീണം മാറണമെങ്കിൽ മതിയായ ഉറക്കം മാത്രം ലഭിച്ചാൽ മതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് തിരക്കേറിയ ജീവിതശൈലി കാരണം പലർക്കും ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നില്ല. ഇതിന് പുറമെ, സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവും ആളുകളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ ആരോ​ഗ്യകരമായി തുടരാൻ പലർക്കും കഴിയാറില്ലെന്ന് മാത്രമല്ല പല രോ​ഗങ്ങൾ ബാധിക്കുകയും ചെയ്യും. പലർക്കും 5 മണിക്കൂർ പോലും ഉറങ്ങാൻ കഴിയാറില്ലെന്നതാണ് വാസ്തവം. ഉറക്കമില്ലായ്മ പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.


ALSO READ: സൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കും! ഈ 7 ജ്യൂസുകളിലുണ്ട് മാജിക്‌


1. മൂഡ് സ്വിം​ഗ്


ഒരു വ്യക്തി കുറഞ്ഞത് 5 മണിക്കൂർ എങ്കിലും ഉറങ്ങിയില്ലെങ്കിൽ അത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കും. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെയും തലച്ചോറിനെയും തളർത്തിക്കളയും. ഇത് മാനസികാവസ്ഥയെ മോശമായി ബാധിക്കും. പെട്ടെന്ന് ദേഷ്യം വരിക, വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ അനുഭവപ്പെടാം. അതിനാൽ, കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം ആവശ്യമാണ്. 


2. ഓർമ്മക്കുറവ്


ആവശ്യത്തിന് ഉറക്കം ലഭിച്ചാൽ അത് തലച്ചോറിന് വിശ്രമം നൽകും. ഇത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും. എന്നാൽ, ഉറക്കമില്ലായ്മ കാരണം ശരീരത്തെപ്പോലെ തലച്ചോറും തളർന്നുപോകുന്നു. തൽഫലമായി, ഓർമ്മക്കുറവ് പോലുള്ള രോഗങ്ങൾ കാലക്രമേണ നേരിടേണ്ടി വന്നേക്കാം.


3. ദുർബലമായ പ്രതിരോധശേഷി


കോവിഡ് മഹാമാരിയ്ക്ക് ശേഷം ആളുകളുടെ പ്രതിരോധ ശേഷിയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അതിനാൽ രോ​ഗങ്ങളെ അതിജീവിക്കാൻ കഴിയാതെ വരും.  5 മണിക്കൂറിൽ താഴെയാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ, അത് ശരീരത്തിൻ്റെ പ്രതിരോധശേഷിയെ മോശമായി ബാധിക്കും. 


4. പ്രമേഹ സാധ്യത 


ലോകവ്യാപകമായി പ്രമേഹ രോ​ഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മധുരമുള്ളതോ അനാരോ​ഗ്യകരമായതോ ആയ ഭക്ഷണങ്ങൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, വേണ്ടത്ര ഉറക്കമില്ലായ്മയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. 


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.