സ്ത്രീകളില്‍ ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളെയാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) വിളിക്കുന്നത്. പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. വെള്ളം കെട്ടിക്കിടക്കുന്ന രീതിയിലുള്ള ധാരാളം കുമിളകള്‍ അണ്ഡാശയത്തില്‍ കാണപ്പെടും. ഇവക്ക് അകത്തുള്ള അണ്ഡത്തിന് പലപ്പോഴും പുറത്തേക്ക് വരാൻ കഴിയുന്നില്ല. സാധാരണ കാണുന്ന അണ്ഡോത്പാദനം ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകില്ല. ഇത് വന്ധ്യതയിലേക്കും നയിക്കും. ചില ജീവിതശൈലികൾ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം വഷളാക്കും. പിസിഒഎസ്  ഉള്ളവർക്ക് പുകവലി ​ദോഷം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പിസിഒഎസിന് കൃത്യമായ ചികിത്സയില്ല. എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ പിസിഒഎസിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുകവലി പിസിഒഎസ് ഉള്ളവരെ എങ്ങനെ ബാധിക്കും ?


രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയെ പുകവലി ദോഷകരമായി ബാധിക്കും. പുകവലിയും നിക്കോട്ടിനും ഇൻസുലിൻ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. സിഗരറ്റ് വലിക്കുന്ന പിസിഒഎസ് ഉള്ള സ്ത്രീകളിൽ രക്തത്തിലെ ഇൻസുലിൻ അളവ് വർധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


പിസിഒഎസിന്റെ മറ്റ് അവസ്ഥകൾ വിട്ടുമാറാത്ത വീക്കം, ഉയർന്ന അളവിലുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയാണ്. അമിതമായ അളവിൽ ആൻഡ്രോജൻ പുറത്തുവിടാൻ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ വീക്കം ഹോർമോൺ തകരാറുകൾക്ക് കാരണമാകും. അതിനാൽ, സിഗരറ്റ് വലി വിട്ടുമാറാത്ത വീക്കത്തിലേക്കും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിലേക്കും നയിക്കും. കൂടാതെ, കൗമാരത്തിന് ശേഷമുള്ള മുഖക്കുരു, മുഖത്തെ രോമവളർച്ച എന്നിവ വർധിപ്പിക്കും. ഇവ രണ്ടും പിസിഒഎസിന്റെ ലക്ഷണങ്ങളാണ്.


ALSO READ: സി​ഗരറ്റ് വലിച്ചാൽ മുടി നരയ്ക്കുമോ? അകാലനരയെ ചെറുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


പുകവലി, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് വീക്കം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവയ്ക്ക് കാരണമാകുന്നു. ഹോർമോണുകളുടെയും ഉപാപചയ പ്രവർത്തനങ്ങളുടെയും തകരാറുകൾ കാരണം, പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പുകവലി ഹൃദയാഘാതത്തിലേക്ക് നയിക്കും.


പിസിഒഎസുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങൾ, ക്രമരഹിതമായ ആർത്തവം, അണ്ഡോത്പാദനം എന്നിവ സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്നു. തൽഫലമായി, പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലിയും നിക്കോട്ടിനും ആണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാനഘടകം. പുകവലിക്കുന്ന സ്ത്രീകൾക്ക് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. കാരണം പുകവലി ഹോർമോണുകളെയും പ്രത്യുത്പാദന വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണമുള്ളവരിൽ പിസിഒഎസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി അമിതവണ്ണത്തിലേക്ക് നയിക്കും. ചർമ്മം, മുടി, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നത് ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.