Obstructive Sleep Apenea : കൂർക്കം വലിക്കുന്നവർ സൂക്ഷിക്കുക; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം
Obstructive Sleep Apenea : മുതിർന്നവരിലെ 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് കണ്ട് വരുന്ന ഒരു രോഗാവസ്ഥയാണ് ഒഎസ്എ അല്ലെങ്കിൽ ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ.
നിങ്ങൾ ഉറക്കത്തിൽ കൂർക്കം വലിക്കുന്നവരാണെങ്കിൽ അതിന് കാരണം ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയാകാം. ഈ രോഗം ഉള്ളവർക്ക് ഹൃദയാഘാതം വരാൻ 140 ശതമാനം സാധ്യതയാണ് ഉള്ളത്. അതെ സമയം സ്ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനമാണ്. മറ്റ് പല ഹൃദയ സംബദ്ധമായ രോഗങ്ങൾ ഉണ്ടാകാനും ഇത് കാരണമാകാറുണ്ട്. അതിനാൽ തന്നെ നിങ്ങൾ ഉച്ചത്തിൽ കൂർക്കം വലിക്കുന്നവരാണെങ്കിൽ വളരെയധികം സൂക്ഷിക്കണം.
മുതിർന്നവരിലെ 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് കണ്ട് വരുന്ന ഒരു അവസ്ഥയാണ് ഒഎസ്എ അല്ലെങ്കിൽ ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ. മാത്രമല്ല സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ഈ അവസ്ഥ ബാധിക്കാൻ കൂടുതൽ സാധ്യത. നീണ്ട് നിൽക്കുന്നതും ഉച്ചത്തിലുമുള്ള കൂർക്കം വലി, ഉറക്കത്തിനിടയിൽ സ്ഥിരമായി ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിവയാണ് ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയയുടെ പ്രധാന ലക്ഷണങ്ങൾ.
ALSO READ: Cinnamon water benefits: കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം; നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
ഉറങ്ങുമ്പോൾ ശ്വസനനാളത്തിലെ പേശികളുടെ പ്രവർത്തനക്ഷമത കുറയും അതിനിടയിൽ മറ്റ് തടസങ്ങളും ഉണ്ടാകുന്നു . ഇതാണ് ഈ ശ്വാസതടസത്തിന് കാരണമാകുന്നത്. ഇത്തരം ശ്വാസതടസ്സങ്ങൾ സാധാരണയായി 10 മുതൽ 30 സെക്കൻഡുകൾ വരെ നീണ്ട് നിൽക്കും. പിന്നെയും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോൾ ഞെരുങ്ങുകയോ ഉച്ചത്തിൽ ശ്വാസം എടുക്കുകയും ചെയ്യും. ചിലർ ഈ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ഉറങ്ങുന്ന പൊസിഷൻ മാറ്റാനും സാധ്യതയുണ്ട്.
എന്നാൽ ഈ രോഗത്തിന്റെ ഏറ്റവും വലിയ അപകടം ഉറക്കത്തിൽ കൂർക്കം വലിക്കുന്നവർ ഈ പ്രശ്‌നങ്ങൾ ഒന്നും സാധാരണ നിലയിൽ അറിയാറില്ല. പക്ഷെ ഉണരുമ്പോൾ കഠിനമായ തലവേദന, തൊണ്ട വേദന എന്നിവ ഇത്തരക്കാർക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ തങ്ങൾക്ക് ഇങ്ങനെയൊരു രോഗസ്ഥയുണ്ടെന്ന് മനസിലാക്കാത്തെ പോകുന്നവരാണ് അധികവും ഉള്ളത്.
ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ അപകടകരമാകാൻ കാരണം ഈ ശ്വാസതടസം ഉണ്ടാകുന്ന സമയങ്ങളിൽ നമ്മുടെ രക്തത്തിലെ ഓക്സിജന്റെ അളവ് വളരെയധികം കുറയും. അതിനാൽ തന്നെ രക്തസമ്മർദ്ദം ഉയരാനും സാധ്യതയുണ്ട്. ഈ രോഗാവസ്ഥ ഉള്ള രോഗികളിൽ ഇത് ഒരു രാത്രിയിൽ മാത്രം നൂറിലധികം തവണയുണ്ടാകും. കൂടാതെ ഈ രോഗം മൂർഛിക്കുന്ന സാഹചര്യങ്ങളിൽ ഈ ശ്വാസതടസങ്ങളുടെ ദൈർഖ്യം ഒന്ന് മുതൽ രണ്ട് മിനിറ്റുകൾ വരെ ആകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...