Snoring Remedies : കൂർക്കംവലി പ്രശ്നമാകുന്നുണ്ടോ? ഒഴിവാക്കാനുള്ള വഴികൾ ഇവയാണ്
പുകവലിക്കുന്നത് കൂർക്കം വലി കൂടുതൽ രൂക്ഷമാക്കും.
കൂർക്കംവലി പലപ്പോഴും ഒരു പ്രശ്‌നമായി മാറാറുണ്ട്. ഉറങ്ങുമ്പോൾ ശ്വാസതടസം ഉണ്ടാകുന്നത് മൂലമാണ് കൂർക്കംവലി ഉണ്ടാകുന്നത്. പലപ്പോഴും ചില രോഗങ്ങളുടെ ലക്ഷണമാണ് കൂർക്കംവലി ഉണ്ടാകാറുണ്ട്. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, അമിതവണ്ണം, നിങ്ങളുടെ വായ, മൂക്ക് അല്ലെങ്കിൽ തൊണ്ടയുടെ ഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉറക്കക്കുറവ് ഇവയെല്ലാം മൂലം കൂർക്കംവലി ഉണ്ടാകും.
ചരിഞ്ഞ് കിടന്ന് ഉറങ്ങണം
മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ നാക്ക് കാരണം എയർവേയിൽ ശ്വാസം എത്തുന്നത് തടസപ്പെടാൻ സാധ്യതയുണ്ട്. ചരിഞ്ഞ് കിടക്കുന്നത് ഈ തടസം കുറയ്ക്കുകയും. കൂർക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
നന്നായി ഉറങ്ങുക
ഓരോ ദിവസവും 7 മുതൽ 9 മണിക്കൂറുകൾ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഉറക്കക്കുറവ് മൂലം പലപ്പോഴും കൂർക്കംവലി ഉണ്ടാകാറുണ്ട്. കൂടാതെ കൂർക്കംവലി കൂടുതലായാലും ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടകാറുണ്ട്.
ALSO READ: ആരോഗ്യകരമായ ജീവിതത്തിന് മറക്കാതെ പാലിക്കാം ഈ അഞ്ച് കാര്യങ്ങൾ
തല പൊക്കി വെച്ച് ഉറങ്ങുക
താൾ പൊക്കി വെച്ച് ഉറങ്ങുന്നത് ഐയർവേയിലേക്ക് കൂടുതൽ ശ്വാസം എത്താൻ സഹായിക്കും.
നേസൽ സ്ട്രിപ്പുകൾ ഉപയോഗിക്കാം
നേസൽ സ്ട്രിപ്പുകൾ ഉപയോഗിക്കുമ്പോൾ മൂക്കിൽ ശ്വാസം കടന്ന് പോകാൻ കൂടുതൽ സ്ഥലം ലഭിക്കും. ഇതുവഴി കൂർക്കം വലിക്കുന്നത് കുറയ്ക്കാനും, പൂർണ്ണമായി ഒഴിവാക്കാനും സാധിക്കും. നേസൽ ഡയലെറ്റർ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. ഇത് ശ്വാസതടസം നീക്കുകയും, കൂർക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മദ്യം ഒഴിവാക്കുക
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറുകൾക്ക് മുമ്പ് മദ്യം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. മദ്യം ഉറക്കം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ മദ്യം തൊണ്ടയിലെ പേശികൾക്ക് അയവ് വരുത്തുകയും കൂർക്കംവലിക്ക് കാരണമാകുകയും
ചെയ്യും.
പുകവലി ഒഴിവാക്കുക
പുകവലിക്കുന്നത് കൂർക്കം വലി കൂടുതൽ രൂക്ഷമാക്കും. പുകവലിക്കുന്നത് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഇതിന് കാരണം. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ളവർ പുകവലിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.
ശരീരഭാര കുറയ്ക്കുക
നിങ്ങൾക്ക് അമിത ഭാരം ഉണ്ടെങ്കിൽ അത് കൂർക്കംവലിക്ക് കാരണമാകും. അമിതഭാരമുള്ളവരിൽ തൊണ്ടയിലെ കോശങ്ങൾ വർധിക്കുകയും ഇത് കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യും. അമിതഭാരം കുറച്ചാൽ ഇത്തരത്തിലുള്ള കൂർക്കംവലി കുറയ്ക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...