പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത്. ഉറങ്ങുന്നവര്‍ അറിയുന്നില്ലെങ്കിലും പലപ്പോഴും ഉണര്‍ന്നിരിക്കുന്നവര്‍ക്കും അരികില്‍ കിടന്നുറങ്ങുന്നവര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാകാറുണ്ട്. പല കാരണങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായി പറയാറുള്ളത്.  ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും ഇത്തരത്തില്‍ ശബ്ദം പുറത്തു വരുന്നത്. കഴുത്തിനു ചുറ്റും ഭാരം കൂടുന്നതും ശരീരത്തിലെ ഫാറ്റിന്റെ അളവ് കൂടുമ്പോഴുമെല്ലാം ആളുകള്‍ കൂര്‍ക്കം വലിക്കാറുണ്ട്. അതായത് സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് ഈ കൂര്‍ക്കം വലി.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരു കരത്തില്‍ പറഞ്ഞാല്‍ അനാരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ് ഇത്. ഇപ്പോഴിതാ കൂര്‍ക്കംവലിയുള്ള ആളുകള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം മോശമാവുകയും അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പുതിയ പഠനം. ഉച്ചത്തിലുള്ള കൂര്‍ക്കംവലിക്ക് കാരണമാകുന്ന സ്ലീപ് അപ്നിയ ഉള്ളവരില്‍ ബയോ മാര്‍ക്കറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നത്. മിനസോട്ടയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്ക് നടത്തിയ പഠനത്തിലാണ് കൂര്‍ക്കംവലി ഉണ്ടാക്കിയേക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തിയത്.  കൂര്‍ക്കം വലിച്ച് ഉറങ്ങുന്നവരില്‍ ഗാഢമായ നിദ്ര ഉണ്ടാകുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇത്തരം ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്‌സ്  ഉണ്ടാകാന്‍ സാധ്യത കൂടുലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 


ALSO READ: കഷണ്ടി വരുമെന്ന് പേടിയുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ!


ഇത് തൊട്ടരികില്‍ കിടക്കുന്നവരെയും ബാധിക്കും. കാരണം ഈ ശബ്ദത്തിനിടയില്‍ അവര്‍ക്കും നല്ല നിദ്ര ലഭിക്കുന്നില്ല. അവരെയും ഇത്തരം രോ?ഗങ്ങളാണ് കാത്തിരിക്കുന്നത്.  ഇതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.  ശരാശരി 73 വയസ്സുള്ള ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ബാധിച്ച 140 ആളുകളിലാണ്  മയോ ക്ലിനിക്കില്‍ പഠനം നടത്തിയത്. പങ്കെടുത്തവരില്‍ ആര്‍ക്കും പഠനത്തിന്റെ തുടക്കത്തില്‍ വൈജ്ഞാനികമായ പ്രശ്‌നങ്ങളോ ഡിമെന്‍ഷ്യയോ ഉണ്ടായിരുന്നില്ല. മൊത്തത്തില്‍ 34 ശതമാനം പേര്‍ക്ക് നേരിയ സ്ലീപ് അപ്നിയയും 32 ശതമാനം ആളുകള്‍ക്ക് മിതമായും 34 പേര്‍ക്ക് കഠിനവുമാണെന്ന് പഠനത്തില്‍ കണ്ടെത്തി. കൂടാതെ ശ്വാസം മുട്ടൽ, ദിവസം അവർ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കഴിയാതിരിക്കുക എന്നിവയും അനുഭവപ്പെടുന്നു.


ഇതിന് പുറമേ ഇത്തരക്കാരിൽ  ഹൃദയാഘാത സാധ്യത  ഏകദേശം 34% കൂടുതലാണ്. അതുപോലെ ഭാവിയിൽ സ്ട്രോക്ക് വരാനുള്ള സാധ്യത ഏകദേശം 67% കൂടുതലാണ്. മൂക്കിലുണ്ടാകുന്ന തടസ്സം,തൊണ്ടയിലും പരിസരത്തും കൊഴുപ്പ് അടിഞ്ഞു കൂടുന്നത്,തൊണ്ടയിലെ ബലഹീനത,  തെറ്റായ താടിയെല്ല്, ‍എന്നിവയും കാരണമാകാറുണ്ട്. കൂർക്കംവലി ഒരു ചെറിയ അവസ്ഥയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, കൂർക്കംവലിക്കാർക്ക് ചിലപ്പോൾ ജീവിതശൈലിയിൽ ഗുരുതരമായ തകരാറുകൾ അനുഭവപ്പെടാം. ഇത് ബാധിച്ചവർക്ക് മാനസികമായും സാമൂഹികമായും പല നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു. കാരണം കൂർക്കം വലിക്കാർ പലപ്പോഴും ആളുകൾക്ക് മുന്നിൽ പരിഹാസ്യരാകേണ്ടി വരുന്നു.


എന്നാൽ ഇതിനു വലിയ തരത്തിലുള്ള ചികിത്സ ഒന്നും ഇല്ല എന്നുള്ളതാണ് സത്യം. പലപ്പോഴും ഭാരമുള്ളവരാണെങ്കിൽ അത് കുറയ്ക്കുന്നതിലൂടെ കൂർക്കം വലിയും കുറയാറുണ്ട്. അതുകൊണ്ടു തന്നെ ഡോക്ടർമാർ ആദ്യം നൽകുന്ന ഒരു നിർദ്ദേശമാണ് ഭാരം കുറയ്ക്കുക എന്നത്.  പുകവലി നിയന്ത്രിക്കുക, സാധാരണ ഉറങ്ങുമ്പോൾ കിടക്കാറുള്ള വശം മാറി കിടക്കുക.  പിന്നെ ശ്വസന സമ്പന്ധമായ എന്തെങ്കിലും കാരണം കൊണ്ടാണ് ഇത് സംഭവിക്കുന്നതെങ്കിൽ ചില ശസ്ത്രക്രിയകളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. ഈ  രീതിയിൽ സാഹചര്യം നിരീക്ഷിച്ച് ചികിത്സ നൽകിയാൽ കൂർക്കം വലി കുറയ്ക്കാൻ സാധിക്കും. നമ്മളിൽ അഞ്ചിൽ ഒരാൾക്ക് (20.2%) സ്ലീപ് അപ്നിയ ഉണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ അതിൽ 3.5% പേർക്കു മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളു എന്നതാണ് സത്യം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.