Cabbage Benefits: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, ഹൃദയാരോഗ്യത്തിന് ഉത്തമം, കാബേജിന്‍റെ ഗുണങ്ങള്‍ അറിയാം
Cabbage Benefits: ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള കാബേജിനെ ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്.
Cabbage Health Benefits: കാബേജ് അല്ലെങ്കിൽ മോട്ടക്കൂസ് പോഷകങ്ങളുടെ കലവറയാണ്. നമ്മുടെ തീന്‍മേശയില്‍ ഈ ഇലക്കറി പ്രധാന സ്ഥാനം അലങ്കരിയ്ക്കുന്ന ഒന്നാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ, കാബേജ് ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്‍പിലാണ്.
പ്രമേഹം, പൊണ്ണത്തടി അടക്കം പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും ഇത് കാബേജ് കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകമെമ്പാടും വളരുന്ന ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിലൊന്നാണ് ഇത്.
കാബേജ് നല്‍കുന്ന എണ്ണമറ്റ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഈ പച്ചക്കറി ഒഴിവാക്കില്ല.
വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള കാബേജിനെ ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്.
കാബേജിന്‍റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം ...
1. കാൻസർ പ്രതിരോധം: സൾഫർ അടങ്ങിയ സംയുക്തം, സൾഫോറാഫെയ്ൻ, ഈ പച്ചക്കറികൾക്ക് കയ്പേറിയ രുചി നൽകുന്നു. ഇത് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നു. കാൻസർ കോശങ്ങളുടെ വളര്‍ച്ചയെ സൾഫോറാഫെയ്ൻ തടയുന്നതായി പഠനങ്ങള്‍ പറയുന്നു.
2. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാബേജ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
3. തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിയ്ക്കുന്നു: കാബേജിൽ വിറ്റാമിൻ കെ, അയോഡിൻ, ആന്തോസയാനിൻ പോലുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രയോജനകരമാണ്. പഠനങ്ങൾ അനുസരിച്ച്, അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാൻ കാബേജ് പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ സഹായിക്കും.
4. രക്തസമ്മർദ്ദം കുറയ്ക്കാം: രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്താൻ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെയുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
5. കാലോറി വളരെ കുറഞ്ഞ കാബേജ് അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
6. ദഹനത്തിന് മികച്ചതാണ് കാബേജ്. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
7. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കാബേജ് കഴിക്കുന്നത് ഉത്തമമാണ്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...