World Spine Day 2023: നട്ടെല്ലിന്‍റെ ആരോഗ്യം പ്രധാനം, അറിയാം മിഥ്യാധാരണകളും വസ്തുതകളും
World Spine Day 2023: നട്ടെല്ലിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക നട്ടെല്ല് ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
World Spine Day 2023: ലോക നട്ടെല്ല് ദിനം എല്ലാ വർഷവും ഒക്ടോബർ 16 ന് ആഘോഷിക്കുന്നു. നട്ടെല്ലിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
Also Read: Weekly Tarot Horoscope: നവരാത്രി വാരത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ബമ്പര്‍ നേട്ടം
ശരീരത്തിന് നിശ്ചിത ആകൃതിയും ഉറപ്പും നല്‍കുകയും ശരീരത്തെ നിവർന്നു നില്ക്കുന്നതിനും ചലിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്ന അസ്ഥികളുടെ ഒരു നിരയെയാണ് നട്ടെല്ല് എന്ന് പറയുന്നത്. കേന്ദ്ര നാഡീവ്യൂഹത്തിന്‍റെ പ്രധാന ഭാഗമായ സുഷുമ്നാ നാഡിയുടെ സംരക്ഷണകവചം കൂടിയാണ് നട്ടെല്ല്. അതിനാല്‍ നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നട്ടെല്ലിന്‍റെ ആരോഗ്യം വളരെ പ്രധാനമാണ്. അതിനാൽതന്നെ നമ്മുടെ നട്ടെല്ലിനെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.
Also Read: Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം
ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, ഇരിയ്ക്കുമ്പോഴും നില്‍ക്കുമ്പോഴും ശരിയായ രീതി പിന്തുടരുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി നട്ടെല്ലിനെ ആരോഗ്യകരമായി നിലനിർത്താം. കൂടാതെ നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ദുശീലങ്ങളും ഉണ്ട്. അതില്‍ പ്രധാനമാണ് അമിതമായ ശരീരഭാരം. പൊണ്ണത്തടി നട്ടെല്ലിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ശരീരഭാരം കൂടുന്നതുവഴി നട്ടെല്ലില്‍ ഏല്‍ക്കുന്ന സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. ഇതാണ് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുക.
നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊന്നാണ് പുകവലി. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന നിക്കോട്ടിന്‍ നട്ടെല്ലിലേയ്ക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നത് തടസപ്പെടുത്തുന്നു. കൂടാതെ, റെഡ് മീറ്റ്, പ്രോസസ്ദ് ഫുഡ്, പഞ്ചസാര എന്നിവ അമിതമായി കഴിയ്ക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും.
ഒരേ പൊസിഷനില്‍ ഏറെ നേരം ഇരിയ്ക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ഇടയ്ക്ക് രണ്ട് മിനിറ്റ് നടക്കുന്നത് നട്ടെല്ലിനെ സജീവമാക്കാന്‍ സഹായിയ്ക്കും. കൂടാതെ, അല്‍പസമയം പോലും വ്യായാമം ചെയ്യാതിരിയ്ക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും.
ലോക നട്ടെല്ല് ദിനത്തില്‍ നട്ടെല്ലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളും അവയുടെ യഥാര്‍ത്ഥ വസ്തുതകളും അറിയാം
1. സ്‌പോർട്‌സുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ നട്ടെല്ലിന് ക്ഷതം സംഭവിക്കൂ
വസ്‌തുത: നിങ്ങൾ ഏത് പ്രവർത്തനത്തിൽ ഏർപ്പെട്ടാലും ആര്‍ക്കു വേണമെങ്കിലും ഏത് പ്രായത്തിലും നട്ടെല്ലിന് പരിക്കുകൾ സംഭവിക്കാം. വാഹനാപകടങ്ങൾ, വീഴ്ചകൾ, ആഘാതങ്ങൾ എന്നിവയിലൂടെ സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിക്കാം.
2. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റതിന് ചികിത്സയില്ല
വസ്‌തുത: സുഷുമ്‌നാ നാഡിയിലെ ക്ഷതങ്ങൾക്ക് നിരവധി ചികിത്സകൾ ഇന്ന് ലഭ്യമാണ്. ചികിത്സ പരിക്കിന്‍റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു. ചികിത്സയിൽ മരുന്നുകൾ, ശസ്ത്രക്രിയ, പുനരധിവാസം എന്നിവ ഉൾപ്പെടാം.
3. സുഷുമ്നാ നാഡിക്ക് പരിക്കേറ്റ ശേഷം, നിങ്ങൾ എന്നെന്നേക്കുമായി വീൽചെയറിലായിക്കും
വസ്‌തുത: നട്ടെല്ലിന് ക്ഷതമേറ്റ ശേഷം, ചിലർ വീൽചെയർ ഉപയോഗിച്ചേക്കാം, എന്നാൽ പലർക്കും നടക്കാനും മറ്റ് പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ പലർക്കും അവരുടെ ചലനശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
4. നടുവേദനയുള്ളവര്‍ വ്യായാമം ചെയ്യരുത്
വസ്തുത: നടുവേദനയുള്ളവര്‍ക്ക് കഠിനമായ വ്യായാമങ്ങൾ ദോഷകരമാകും കാരണം അവ നട്ടെല്ലിന് സമ്മർദ്ദം ഉണ്ടാക്കുന്നു. എന്നാല്‍, നേരിയ വ്യായാമം നടുവേദന കുറയ്ക്കുന്നതിന് യഥാർത്ഥത്തിൽ സഹായകമാകും. ശരിയായി ചെയ്താൽ, വ്യായാമം നട്ടെല്ല് ശക്തിപ്പെടുത്തുകയും വേദന ഇല്ലാതാക്കുകയും ചെയ്യും. വ്യായാമം സംബന്ധിച്ച് ശരിയായ മാർഗനിർദേശത്തിനായി ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതും നല്ലതാണ്.
5. പുറം വേദന വാർദ്ധക്യത്തില്‍ സ്വാഭാവികം
വസ്‌തുത: ആളുകൾക്ക് പ്രായമാകുമ്പോൾ നടുവേദന കൂടുതൽ സാധാരണമാണ് എന്നത് ശരിയാണ്. എന്നാൽ വിട്ടുമാറാത്ത നടുവേദന നല്ലതല്ല. ശരിയായ പരിചരണത്തിലൂടെ ഇത് പലപ്പോഴും ഭേദമാക്കാനോ നിയന്ത്രിക്കാനോ കഴിയും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, എപ്പോഴും സജീവമായിരിക്കുക എന്നിവ നടുവേദന തടയാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.