കോവിഡ് രോഗബാധ (Covid 19) ആരംഭിച്ച് 2 വര്ഷം പിന്നിടുമ്പോൾ വേഗത്തിൽ പടർന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോൺ വകഭേദം (Omicron Variant) ലോകത്ത് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതുമാണ് കോവിഡ് വകഭേദത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. എന്നാൽ തുണി കൊണ്ടുള്ള മാസ്കുകൾ കോവിഡിൽ നിന്ന് സംരക്ഷണം തരില്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ പഠനം അനുസരിച്ച് ഒന്നിലധികം മ്യൂട്ടേഷനുകളുള്ള, വളരെ വേഗം പടരുന്ന ഒമിക്രോണിൽ, തുണി മാസ്ക് സംരക്ഷണത്തെ മറികടക്കാൻ കഴിയുന്ന ചെറിയ കണങ്ങൾ അടങ്ങിയിരിക്കാം. തുണി മാസ്കുകളെക്കാൾ സർജിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്‌ധർ പറഞ്ഞിരുന്നു.


ALSO READ: Beauty Tips | ബേക്കിങ് സോഡ ഉപയോ​ഗിച്ചുള്ള സൗന്ദര്യ പരിചരണങ്ങൾ സുരക്ഷിതമാണോ? ത്വക്ക് രോ​ഗ വിദ​ഗ്ധർ പറയുന്നത് കേൾക്കൂ...


ഒരു പാളി മാത്രമുള്ള തുണി മാസ്കുകൾക്ക് വലിയ ഡ്രോപ്‌ലെറ്റുകളെ  തടയും. എന്നാൽ ചെറിയ എയറോസോളുകളെ അവക്ക് തടയാൻ കഴിയില്ല. അതേസമയം മ്യുട്ടേഷൻ സംഭവിച്ച, പെട്ടെന്ന് പടർന്ന് പിടിക്കുന്ന വകഭേദങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാൻ തുണി മാസ്കുകളോ. സർജിക്കൽ മാസ്കുകളോ സഹായിക്കില്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.


ALSO READ: Omicron: പനിക്കാതെ വയറുമായി ബന്ധപ്പെട്ട ഈ പ്രശ്നമുണ്ടെങ്കിൽ, ഉടൻ കൊറോണ ടെസ്റ്റ് നടത്തുക!


തുണി കൊണ്ടുള്ള മാസ്കുകൾ


തുണി മാസ്കുകളുടെ ഒരു പ്രധാന ഗുണം, അവ കഴുകി  ഉപയോഗിക്കാമെന്നതാണ്. ഡിസ്പോസിബിൾ ഫെയ്സ്ക്ക് മാസ്കുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ ഉപയോഗത്തിനും ശേഷം അവ വലിച്ചെറിയേണ്ടതില്ല. നിങ്ങൾക്ക് മറ്റുള്ളവരിലേക്ക് രോഗം   പടർത്താതിരിക്കാനും, അടച്ചിട്ട സ്ഥലങ്ങളിൽ ഉപയോഗിക്കാനും  തുണി മാസ്ക് ഉപയോഗിക്കാം.


ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


സർജിക്കൽ മാസ്ക് 


സർജിക്കൽ മാസ്ക് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അന്തരീക്ഷത്തിലെ മലിനീകരണത്തിൽ നിന്നും അണുകളിൽ നിന്നും ഒരു പരിധി വരെ സംരക്ഷണം നൽകാൻ സർജിക്കൽ മാസ്കുകൾ സഹായിക്കും.


തുണി മാസ്കും, സർജിക്കൽ മാസ്കും


സർജിക്കൽ മാസ്കുകൾ നിർമ്മിച്ചിരിക്കുന്നത് കാര്യങ്ങൾ നന്നായി ഫിൽട്ടർ ചെയ്യുന്ന ഒരു മെറ്റീരിയലിൽ നിന്നാണ്. എന്നാൽ അതേസമയം തന്നെ ഇവയ്ക്ക് ബലം കുറവാണ്. അതിനാൽ തന്നെ സർജിക്കൽ മാസ്ക് ഉപയോഗിച്ച ശേഷം തുണി മാസ്ക് അതിന് പുറത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. രണ്ടാമത്തെ പാളി ചേർക്കുന്നത് ഫിൽട്ടറേഷൻ വർദ്ധിപ്പിക്കുന്നു: ഒരു പാളി 50% പ്രതിരോധം തീർക്കുമെങ്കിൽ, തുണി മാസ്ക് കൂടി ഉപയോഗിക്കുന്നത് 75% സംരക്ഷണം തീർക്കും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.