Strawberry Benefits: കാഴ്ച ശക്തി വർധിപ്പിക്കുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ... പ്രായമായവർ സ്ട്രോബെറി കഴിക്കേണ്ടതിന്റെ പ്രാധാന്യം
Strawberry Benefits For Eldery: സ്ട്രോബെറി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രകടനവും, രക്തസമ്മർദ്ദം കുറയുന്നതും, ആന്റിഓക്‌സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നതും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
സ്ട്രോബെറിയുടെ ഗുണങ്ങൾ: സ്ട്രോബെറിയിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാൽ അവ കഴിക്കുന്നത് ശരീരത്തിന് ജലാംശം നൽകാൻ സഹായിക്കുന്നു. മറ്റ് പഴങ്ങളേക്കാൾ കുറച്ച് കാർബോഹൈഡ്രേറ്റുകളാണ് സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ആശങ്കയുള്ളവർക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. വൈറ്റമിൻ സി, കെ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ സ്ട്രോബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രകടനവും, രക്തസമ്മർദ്ദം കുറയുന്നതും, ആന്റിഓക്‌സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നതും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഹൃദയം, ഉപാപചയം, വൈജ്ഞാനിക ആരോഗ്യം എന്നിവയിൽ സ്ട്രോബെറി വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി.
66-നും 78-നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 35 പുരുഷന്മാരിലും സ്ത്രീകളിലും ക്ലിനിക്കൽ പരീക്ഷണം നടത്തി. പങ്കെടുക്കുന്നവർ പ്രതിദിനം രണ്ട് സെർവിംഗ് സ്‌ട്രോബെറിക്ക് തുല്യമായ 26 ഗ്രാം ഫ്രീസ്-ഡ്രൈഡ് സ്ട്രോബെറി പൗഡർ കഴിച്ചു. എട്ട് ആഴ്ച വീതമാണ് ഇത്തരത്തിൽ പരീക്ഷണം തുടർന്നത്. സ്ട്രോബെറി ഉപഭോഗത്തെത്തുടർന്ന്, കോഗ്നിറ്റീവ് പ്രോസസ്സിംഗ് വേഗത 5.2 ശതമാനം വർദ്ധിച്ചു, സിസ്റ്റോളിക് രക്തസമ്മർദ്ദം 3.6 ശതമാനം കുറഞ്ഞു, മൊത്തം ആന്റിഓക്‌സിഡന്റ് ശേഷി 10.2 ശതമാനം വർദ്ധിച്ചു. അരക്കെട്ടിന്റെ ചുറ്റളവ് 1.1 ശതമാനം കുറഞ്ഞു.
സ്ട്രോബെറി കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്താതിമർദ്ദം പോലുള്ള ഹൃദയസംബന്ധമായ അപകട സാധ്യതകൾ കുറയ്ക്കുകയും ചെയ്യുമെന്ന് ഈ പഠനം തെളിയിക്കുന്നുവെന്ന് സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് എക്സർസൈസ് ആൻഡ് ന്യൂട്രീഷൻ സയൻസസിലെ പ്രൊഫസർ ഷിറിൻ ഹൂഷ്മാൻഡ് പറഞ്ഞു. ധാരാളം ബയോആക്ടീവ് സംയുക്തങ്ങളുടെ ഉറവിടമാണ് സ്ട്രോബെറി. നമ്മുടെ ദൈനംദിന വിറ്റാമിൻ സിയുടെ 100 ശതമാനവും നൽകുന്നതിന് പുറമേ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ഫൈറ്റോസ്‌റ്റെറോളുകൾ, പോളിഫെനോൾസ് തുടങ്ങിയ ഹൃദയാരോഗ്യകരമായ പോഷകങ്ങൾ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.
യുഎസിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ന്യൂട്രീഷന്റെ (എഎസ്എൻ) വാർഷിക യോഗമായ ന്യൂട്രീഷൻ 2023ൽ ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചു. മുൻപ് നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ സ്ട്രോബെറി ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളെ, എൽഡിഎൽ കൊളസ്ട്രോൾ (ടിസി), കുറഞ്ഞ രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിരുന്നു. സ്ട്രോബെറി ഉപഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും മികച്ചതാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...