വേനൽ കനത്തുകൊണ്ടിരിക്കുകയാണ്. അസഹ്യമായ ചൂടിനൊപ്പം രൂക്ഷമായ ജലക്ഷാമവും പിടിമുറുക്കിയിരിക്കുകയാണ്. മനുഷ്യരെ പോലെ തന്നെ പക്ഷികളും മൃഗങ്ങളും ഈ വേനലിൽ അതിജീവനത്തിനായി പോരാടുകയാണ്. വെള്ളത്തിന്റെ ബുദ്ധിമുട്ടാണ് പക്ഷി മൃഗാദികളെ ഏറെയും വലയ്ക്കുന്നത്. കുളങ്ങളും പുഴകളും ജലസ്രോതസ്സുകളുമെല്ലാം വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി ജീവജാലങ്ങളാണ് വെള്ളം കിട്ടാതെ ചത്തൊടുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വളർത്തു മൃഗങ്ങൾക്ക് വേനൽ സമയം ധാരാളമായി വെള്ളം നൽകണമെന്നാണ് മൃഗരോഗ വിദഗ്ധന്മാർ പറയുന്നത്. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ ആരോഗ്യത്തിനും വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 


ALSO READ: Fennel water: പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ പെരുംജീരകം ഈ രീതിയിൽ ഉപയോ​ഗിച്ചു നോക്കൂ...


വളർത്തു മൃഗങ്ങളെ കൂടാതെ മറ്റ് പക്ഷികൾക്കും മൃഗങ്ങൾക്കുമായി അല്പം ജലം വീടിന്റെ പരിസരങ്ങളിൽ കരുതണമെന്നാണ് മൃഗരോഗ വിദഗ്ധർ പറയുന്നത്. സഹജീവികളോടുള്ള നമ്മുടെ കടമയായി ഇതിനെ കാണണമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പക്ഷി മൃഗാദികൾക്കായി തൊടികളിൽ വെള്ളം കരുതുന്ന ശീലം ഏതാനും വർഷങ്ങളായി മലയാളികൾ ചെയ്തുപോരുന്നതാണ്.ഈ സഹജീവി സ്നേഹത്തിൽ നമ്മുക്കും പങ്കാളികളാവാം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.