Summer Diet: വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം തണ്ണിമത്തൻ; നിരവധിയാണ് ഗുണങ്ങൾ
Watermelon Health Benefits: തണ്ണിമത്തൻ, മാമ്പഴം, പീച്ച്, കുക്കുമ്പർ എന്നിവ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് നമ്മുടെ ശരീരത്തെ ഊർജ്ജത്തോടെ നിലനിർത്തുന്നു. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ലഭിക്കുന്നതിന് വെള്ളം കുടിക്കുക മാത്രമല്ല പരിഹാരം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിൽ സീസണൽ പഴങ്ങളും പച്ചക്കറികളും വലിയ പങ്ക് വഹിക്കുന്നു. തണ്ണിമത്തൻ, മാമ്പഴം, പീച്ച്, കുക്കുമ്പർ എന്നിവയാണ് വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ.
തണ്ണിമത്തൻ വേനൽക്കാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. കാരണം, നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ. എല്ലാ ദിവസവും തണ്ണിമത്തൻ കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന പഴങ്ങളിൽ പ്രധാനപ്പെട്ടതാണ് തണ്ണിമത്തൻ. സ്വാദിഷ്ടമായ ഈ പഴം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ പരിശോധിക്കാം.
ALSO READ: Side Effect Of Coffee: അമിതമായി കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? പല്ലുകൾ നേരിടും ഈ പ്രശ്നങ്ങൾ
നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിൽ തണ്ണിമത്തൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാകുന്നത് എന്തുകൊണ്ട്?
ആരോഗ്യമുള്ള ചർമ്മം: തണ്ണിമത്തൻ ചർമ്മത്തിന് അത്യുത്തമമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും തണ്ണിമത്തൻ ഗുണപ്രദമാണ്. ഇതിലെ ജലാംശം ചർമ്മത്തെ ശക്തമാക്കുകയും ചർമ്മത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു. തണ്ണിമത്തനിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയ സാവധനാത്തിലാക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: തണ്ണിമത്തനിൽ സീറോ സോഡിയവും ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. തണ്ണിമത്തൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ മികച്ച മാർഗമാണ്.
കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു: തണ്ണിമത്തനിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനാണ്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തവും കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പേശിവേദന തടയുന്നു: വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമായി തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. വ്യായാമത്തിന് ശേഷമുള്ള പേശിവേദന തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: തണ്ണിമത്തനിൽ വെറും 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ തന്നെ, ഇതിനെ നെഗറ്റീവ് കലോറി ഭക്ഷണം എന്ന് വിളിക്കുന്നു. അതായത് തണ്ണിമത്തൻ കഴിക്കുമ്പോൾ നമ്മൾ കഴിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ദഹനത്തിലൂടെ ഇല്ലാതാക്കുന്നു. തണ്ണിമത്തൻ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ മികച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...