കടുത്ത വേനൽച്ചൂടിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം കുറയുകയും ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണക്രമം കാലാവസ്ഥയോടുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണത്തെയും ബാധിക്കും. ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക, മദ്യം ഒഴിവാക്കുക, ശരിയായ ശരീരഭാരം നിലനിർത്തുക എന്നിവയെല്ലാം നിങ്ങളുടെ ശരീരത്തെ ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില ഭക്ഷണങ്ങൾ വേനൽക്കാലത്ത് അനുയോജ്യമല്ല. ജലാംശം നൽകുന്ന ഭക്ഷണങ്ങളുടെ അഭാവം, വെള്ളം കുടിക്കുന്നത് കുറയുന്നത്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് തുടങ്ങിയ ഭക്ഷണശീലങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകും.  എന്നാൽ, ചില ഭക്ഷണങ്ങൾ വേനൽക്കാലത്ത് ചൂടിനെ മറികടക്കാനും ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാനും സഹായിക്കും. വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തിൽ തണുപ്പും ജലാംശവും നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


ALSO READ: Weight Loss: ശരീരഭാരം കുറയ്ക്കാൻ അടുക്കളയിലുള്ള ഈ സു​ഗന്ധവ്യഞ്ജനങ്ങൾ നിങ്ങളെ സഹായിക്കും


നിർജ്ജലീകരണം തടയാൻ ബാർലി വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. പുതിനയിലയും മല്ലിയിലയും ശരീരത്തിലെ ചൂട് നീക്കം ചെയ്യുന്നവയാണ്. പുതിനയില മല്ലിയില എന്നിവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ വേനൽക്കാലത്ത് തണുപ്പ് നിലനിർത്താൻ നിങ്ങളുടെ ഭക്ഷണത്തിൽ ബാർലി വെള്ളം, തേങ്ങാവെള്ളം, തണ്ണിമത്തൻ, ബട്ടർ മിൽക്ക്, മല്ലി ഇല, പുതിന ഇല, വെള്ളരിക്ക എന്നിവ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.