Super Fruits for Liver: കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ദിവസവും കഴിയ്ക്കാം ഈ പഴവര്‍ഗങ്ങള്‍
Super Fruits for Liver: നാം സാധാരണ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ കൂടാതെ, കരളിന്‍റെ ആരോഗ്യത്തിന് ചില പ്രത്യേക പഴങ്ങള്‍ ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണം ചെയ്യും.
Super Fruits for Liver: ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. ഇത് നമ്മുടെ ശരീരത്തില്‍നിന്നും വിഷാംശം ഇല്ലാതാക്കുക എന്ന പ്രധാന ദൗത്യം നിര്‍വ്വഹിക്കുന്നു. നമ്മുടെ ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവമാണ് കരൾ.
കരളിനു ചില സവിശേതകള്‍ ഉണ്ട്. ശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ് കരൾ. നമ്മുടെ ശരീരം വിശ്രമാവസ്ഥയിലായിരിക്കുമ്പോഴും കരള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കും. മറ്റൊരവയവത്തിനുമില്ലാത്ത സവിശേഷത അതിന്‍റെ സ്വയം പുനരുജ്ജീവനശേഷിയാണ്. കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാലാണ് കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല എന്ന് പറയുന്നതിന്‍റെ കാരണം.
Also Read: Indoor Plants Benefits: ശുദ്ധവായുവിനും നല്ല ഉറക്കത്തിനും മുറിയ്ക്കുള്ളില്‍ വളര്‍ത്താം ഈ ചെടികള്‍
കരളിന് ഇത്തരം സവിശേഷതകള്‍ ഉണ്ട് എങ്കിലും ഇതിനെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. നാം സാധാരണ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ കൂടാതെ, കരളിന്‍റെ ആരോഗ്യത്തിന് ചില പ്രത്യേക പഴങ്ങള്‍ ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഈ പഴങ്ങള്‍ നിങ്ങള്‍ക്ക് പല വിധത്തില്‍ ഗുണം ചെയ്യും. ഏതൊക്കെ പഴങ്ങളാണ് കരളിന്‍റെ ആരോഗ്യം ലക്ഷ്യമിട്ട് ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം....
ബെറി പഴങ്ങള്‍ (Berries)
ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ് പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിയ്ക്കുന്നു. ബെറി കഴിക്കുന്നത് രോഗപ്രതിരോധത്തിനും നല്ലതാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാനും ബെറി പഴങ്ങള്‍ സഹായകമാണ്
ആപ്പിള്‍ (Apple)
ആപ്പിളിൽ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ പെക്റ്റിൻ (Pectin) എന്ന മൂലകം അടങ്ങിയിരിയ്ക്കുന്നു. ഇത് കരളിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ദഹനവ്യവസ്ഥയ്ക്കും ഏറെ സഹായകരമാണ്.
മുന്തിരി (Grapes)
മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാനും അണുബാധയെ ചെറുക്കാനും ഏറെ സഹായകമാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ കരളിനെ ആരോഗ്യകരമായി നിലനിർത്താന്‍ സഹായിയ്ക്കുന്നു.
നാരങ്ങ (Lemon)
നാരങ്ങയിൽ വിറ്റാമിൻ സി (Vitamn C) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. കരളിനെ Detoxify ചെയ്യുന്നതിനും സഹായിയ്ക്കും.
വാഴപ്പഴം (Banana)
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്, അതിനാൽ, ആരോഗ്യ വിദഗ്ധര്‍ ഇത് കഴിക്കാൻ നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...