ഇന്ന് പ്രായവ്യത്യാസമില്ലാതെ പലരെയും അലട്ടുന്ന പ്രശ്നമാണ് ബെല്ലി ഫാറ്റ് അഥവാ വയറിലെ കൊഴുപ്പ്. വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ വളരെ എളുപ്പമാണെങ്കിലും അതിൽ നിന്ന് മോചനം നേടുക എന്നത് അത്ര എളുപ്പമല്ല. ഇതിനായി പലരും കഠിനമായി വ്യായാമങ്ങൾ ചെയ്യുകയും കൃത്യമായ ഡയറ്റ് പിന്തുടരുകയും ചെയ്യാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇന്ന് പലരിലും ബെല്ലി ഫാറ്റ് ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. ഇതിന് പുറമെ, തിരക്കേറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം പല‍ർക്കും ചെറുപ്പത്തിൽ തന്നെ അമിത ഭാരവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ബെല്ലി ഫാറ്റിൽ നിന്ന് വളരെ പെട്ടെന്ന് മോചനം നേടാൻ സഹായിക്കുന്ന ചില സൂപ്പർ ഫ്രൂട്ട്സ് ഉണ്ട്. അവ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്. 


ALSO READ: ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കാം; അമ്മയുടെയും ​കുഞ്ഞിന്റെയും ആരോ​ഗ്യത്തിന് വളരെയേറെ ​ഗുണങ്ങൾ


നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ആപ്പിൾ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കുക. ആപ്പിൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നൽകുകയും ചെയ്യുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകളും നാരുകളും വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ അമിതഭാരം കുറയ്ക്കുന്നു.


വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാൻ അവക്കാഡോ ഫലപ്രദമാണ്. അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും മോചനം നേടാനും സഹായിക്കുന്നു. വിദഗ്ധർ നടത്തിയ പഠനമനുസരിച്ച് 12 ആഴ്ച എല്ലാ ദിവസവും അവോക്കാഡോ കഴിക്കുന്ന ആളുകൾക്ക് വേഗത്തിൽ ശരീരഭാരം കുറയുന്നു. 


വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള കിവി പഴങ്ങൾ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. കിവി കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ്. നാം ധാരാളമായി കാണുന്ന പേരക്ക, ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് എപ്പോഴും വിപണിയിൽ സുലഭമായതിനാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. പ്രമേഹ രോഗികൾക്കും പേരക്ക കഴിക്കാം, കാരണം അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ മാലിന്യങ്ങൾ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.