Hair care with Hibiscus: വളരെ പണ്ട് കാലം മുതല്‍ മുടി വളര്‍ച്ചക്കും താരനകറ്റാനും നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയായിരുന്നു. ഇന്ന് ചെമ്പരത്തിയുടെ ഗുണം മനസിലാക്കിയ പുതു തലമുറയും  ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുടിയ്ക്ക് ഏറ്റവും ഉത്തമമാണ് ചെമ്പരത്തി. മുടിയുടെ ആരോഗ്യത്തിനും മുടി വൃത്തിയാക്കാനും ചെമ്പരത്തി താളി ഏറ്റവും ഉത്തമമാണ്.  ഇന്ന് ഏറെ പേര്‍ കെമിക്കല്‍സ്  അടങ്ങിയ ഷാമ്പൂ ഉപേക്ഷിച്ച് ചെമ്പരത്തി താളി  ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.  


Also Read:  Health Benefits of Peanuts: നിലക്കടല കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ അറിയാം


മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ ചെമ്പരത്തി എങ്ങിനെ ഉപയോഗിക്കണം?


മുടി കൊഴിച്ചില്‍ തടയാന്‍ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. 15  മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുടികൊഴിച്ചില്‍ തടയുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.


ചെമ്പരത്തിയും നെല്ലിക്കയും താരന്‍അകറ്റാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്‍പം ചെമ്പരത്തിയുടെ പള്‍പ്പും തേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയ്ക്ക് സ്വാഭാവിക നിറം ലഭിക്കുകയും കൂടാതെ, താരന്‍ അകറ്റാനും സഹായിക്കും.


ചെമ്പരത്തിയിലയും കറിവേപ്പിലയും മുടികൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നു. മാത്രമല്ല ഇത് തലവേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.


ചെമ്പരത്തിപ്പൂവ് എടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. ഇത് തലയില്‍ തേച്ച്‌ പിടിപ്പിച്ച ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെ‌ടുത്താന്‍ സഹായിക്കുന്നു.


ചെമ്പരത്തി ഇല നല്ല പോലെ അരയ്ക്കുക. ശേഷം ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിച്ച്‌ അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി വളര്‍ച്ചയ്ക്കും താരന്‍ അകറ്റാനും ഏറെ ഫലപ്രദമാണ്. ‌



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.