Vitamin D Deficiency: നിങ്ങളുടെ ശരീരത്തില്‍ വിറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
Vitamin D Deficiency: നമ്മുടെ ശരീരത്തിന് ഏറെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ D. വിറ്റാമിന്‍ D യുടെ കുറവ് നമ്മുടെ ശരീരത്തില്‍ പലവിധ രോഗസാധ്യതകള്‍ക്കും ഇടയാക്കുന്നു.
Vitamin D Deficiency: വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് ഏറെ പ്രധാനമാണ്. ഇവയുടെ കുറവ് നമ്മുടെ ശരീരത്തെ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും. എന്നല്‍, നമ്മുടെ ശരീരം നല്‍കുന്ന ചില സൂചനകള്‍ ഇവയുടെ കുറവ് മനസിലാക്കാന്‍ സഹായിയ്ക്കും.
നമ്മുടെ ശരീരത്തിന് ഏറെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ D.വിറ്റാമിന്‍ D യുടെ കുറവ് നമ്മുടെ ശരീരത്തില്‍ പലവിധ രോഗസാധ്യതകള്‍ക്കും ഇടയാക്കുന്നു. അതുമാത്രമല്ല, വിഷാദത്തിനും ഉൽക്കണ്ഠയ്ക്കും വരെ വിറ്റമിന്‍ D യുടെ കുറവ് വഴിയൊരുക്കുന്നു.
Also Read: Fennel Seed Water: വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ അറിയാം
നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവുണ്ടെങ്കിൽ നമ്മുടെ ശരീരം ചില സൂചനകള്‍ നല്‍കും. ശരീരത്തിൽ വിറ്റമിൻ D യുടെ കുറവുണ്ടെങ്കിൽ ആ വ്യക്തിയുടെ ശരീരം എന്തെല്ലാം ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക എന്നറിയാം
Also Read: Good Sleep: ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യാം, ഗുണങ്ങള്‍ ഏറെ...
ശരീരത്തിലെ വിറ്റാമിൻ Dയുടെ അഭാവത്തിന്‍റെ ലക്ഷണങ്ങൾ:-
ജലദോഷം, ചുമ, ജലദോഷം, ടോൺസില്‍സ് എന്നിവ പെട്ടെന്ന് പിടിപെടുമ്പോള്‍, അതിനർത്ഥം ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവുണ്ടെന്നാണ്. അത്തരമൊരു സാഹചര്യത്തിൽ, ധാരാളം സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്.
പ്രതിരോധശേഷി കുറയുന്നത് വിറ്റാമിൻ Dയുടെ കുറവായി കണക്കാക്കാം. അതായത്, പഠനങ്ങള്‍ പറയുന്ന തനുസരിച്ച് ഒരു വ്യക്തിയുടെ ശരീരം ഏതെങ്കിലും അണുബാധയ്ക്ക് പെട്ടെന്ന് ഇരയാകുന്നത് വിറ്റാമിൻ Dയുടെ കുറവ് മൂലമാണ്.
എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയും അലസത തോന്നുകയും ചെയ്യുന്നത് വിറ്റാമിന്‍ D യുടെ അഭാവമായി മനസിലാക്കാം
ശരീരത്തിൽ വിറ്റമിൻ Dയുടെ കുറവ് പേശികളിൽ വേദനയ്ക്ക് വഴി തെളിയ്ക്കുന്നു.
ഒരു വ്യക്തിയുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ, മുടി കൊഴിച്ചിലിന് ഇടയാക്കുന്നു. കൂടാതെ, മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും വഴി തെളിക്കുന്നു.
ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ, നഖങ്ങൾ മഞ്ഞനിറത്തിൽ കാണപ്പെടാം. കൂടാതെ, കൈകളിലും കാലുകളിലും വെളുപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തി പതിവായി സൂര്യപ്രകാശം ഏല്‍ക്കുകയാണെങ്കിൽ. അല്ലെങ്കില്‍ വിറ്റാമിൻ D അടങ്ങിയ സാധനങ്ങൾ കഴിച്ചാൽ, ഈ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...