Tamarind Benefits: പുളിയല്ല, ഗുണമാണ്; രോഗപ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ നിരവധിയാണ് പുളിയുടെ ഗുണങ്ങൾ
Tamarind Health Benefits: പുളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ വ്യക്തമാക്കുന്നത്.
പുളി ഭക്ഷണത്തിന് രുചി വർധിപ്പിക്കും. ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും സാധാരണവും രുചികരവുമായ ഭക്ഷണങ്ങളിൽ ചിലതാണ് പുളി ചട്ണി, പുളിയിഞ്ചി തുടങ്ങിയവ. എന്നാൽ ഇതിന് പുളിപ്പുള്ള രുചി മാത്രമല്ല നിരവധി ഗുണങ്ങളും ഉണ്ട്. പുളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ വ്യക്തമാക്കുന്നത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ആന്റിഓക്‌സിഡന്റുകളുടെ ഒരു മികച്ച ഉറവിടമാണ് പുളി. പ്രത്യേകിച്ച് വിറ്റാമിൻ സി, ഫ്‌ളേവനോയിഡുകൾ, കരോട്ടീനുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ് എന്നിവ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു: പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് പുളി. ഫ്ലേവനോയ്ഡുകൾ പോലെയുള്ള പോളിഫെനോളുകൾ ഇതിൽ അടങ്ങിയിരിക്കുന്നു, അവയിൽ ചിലത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്ന മഗ്നീഷ്യം പുളിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ടാമറിൻഡീനൽ എന്ന സംയുക്തം ആന്റിഫംഗൽ ഗുണങ്ങളും ഉള്ളതാണ്.
ALSO READ: Brain Health: ഓർമ്മശക്തി വർധിപ്പിക്കാം... ബ്രെയിൻ സ്ട്രോക്ക് സാധ്യത കുറയ്ക്കാം; പരിഹാരങ്ങൾ ഇങ്ങനെ
ദഹനം മികച്ചതാക്കുന്നു: പുളി കുടലുകളുടെയും ദഹനത്തിന്റെ മറ്റ് അവയവങ്ങളുടെയും തെറ്റായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ദഹനം മികച്ചതാക്കാനും പുളി സഹായിക്കുന്നു.
ഹൃദയാരോഗ്യം വർധിപ്പിക്കുന്നു: പുളി നിങ്ങളുടെ ആരോഗ്യത്തെ സമ്പന്നമാക്കുന്നതോടൊപ്പം നിങ്ങളുടെ ഭക്ഷണത്തിന് രുചി കൂട്ടുന്നു. പുളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.