മുടി കൊഴിയുന്നുണ്ടോ? ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? പേശികളുടെ ബലം കുറയുന്നോ? നിങ്ങളുടെ ശരീരത്തിന് കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യമാണെന്നതിന്റെ സൂചനകളാണിവ. ദൈനംദിന, ജീവിതശൈലി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുന്നതിന് ശരീരത്തിന് പ്രോട്ടീൻ വളരെ പ്രധാനമാണ്. കോശകലകൾ, പേശികൾ, ഹോർമോണുകൾ എന്നിവ നിർമ്മിക്കുന്നതിനും ആന്റിബോഡികൾ നിർമ്മിക്കുന്നതിനും കാരണമാകുന്ന ഏറ്റവും അവശ്യ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹെവി-വെയ്റ്റ് പരിശീലനത്തിലോ കഠിനമായ കായികപ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന ആളുകൾക്ക് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം വളരെ പ്രധാനമാണ്. എന്നാൽ, ശരീരത്തിന് ആവശ്യമായതിൽ അധികം പ്രോട്ടീൻ ഉയരാതിരിക്കാനും ശ്രദ്ധിക്കണം. പ്രോട്ടീൻ അടങ്ങിയ നിരവധി ഭക്ഷണങ്ങളുണ്ട്, എന്നാൽ നിങ്ങളുടെ ശരീരത്തിലെ ആരോഗ്യകരമായ പ്രോട്ടീൻ വർധിപ്പിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


മുട്ട: പ്രോട്ടീനെക്കുറിച്ച് പറയുമ്പോൾ നമുക്ക് ആദ്യം തന്നെ ഓർമ്മ വരുന്ന ഭക്ഷണമാണിത്. പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് മുട്ട. ഏറ്റവും പോഷകഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണങ്ങളിലൊന്നായും മുട്ട കണക്കാക്കപ്പെടുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.


ഗ്രീക്ക് യോ​ഗർട്ട്: ഇത് ഒരു പാലുൽപ്പന്നമാണ്. ലാക്ടോസ് അലർജിയുള്ളവർ യോ​ഗർട്ട് ഉപയോ​ഗിക്കുന്നത് ശ്രദ്ധിക്കണം. പ്രോട്ടീനിനൊപ്പം വിറ്റാമിൻ ബി 12, വിറ്റാമിൻ എ, കാത്സ്യം എന്നിവയും യോ​ഗർട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.


പാൽ: പാൽ നമ്മുടെ ശരീരത്തിന്റെ വികാസത്തിന് വളരെ അത്യാവശ്യമാണ്. വിറ്റാമിനുകൾ, കാത്സ്യം, ധാതുക്കൾ, പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണിത്.


കോട്ടേജ് ചീസ്: ചീസ് പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ്. പ്രോട്ടീന് പുറമേ നിരവധി പോഷക​ഗുണങ്ങളും നിറഞ്ഞതാണ് ചീസ്.


നട്സ്: വാൽനട്ട്, പിസ്ത, ബദാം തുടങ്ങിയ നട്‌സ് മികച്ച ലഘുഭക്ഷണങ്ങളാണ്. അവ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും. 
നട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇവയിൽ ചിലത് ഉയർന്ന കലോറിയായിരിക്കും.


ചിക്കൻ: ചിക്കൻ ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ്. വിറ്റാമിൻ ബി, ബി 12 എന്നിവയുടെ ഉറവിടം കൂടിയായതിനാൽ ചിക്കന് മറ്റ് നിരവധി ഗുണങ്ങളുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ചീത്ത കൊളസ്‌ട്രോളിന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.


പയർ: നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും സമ്പന്നമായ സസ്യാധിഷ്ഠിത പ്രോട്ടീനുകളിൽ ഒന്നാണിത്. സസ്യാഹാരികൾക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്. നാരുകൾ, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് ഇവ. ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.


ബദാം: പ്രോട്ടീൻ, അപൂരിത ഫാറ്റി ആസിഡ്, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് ബദാം.


മത്സ്യം: സീഫുഡ് പൊതുവെ പ്രോട്ടീന്റെ നല്ല ഉറവിടമാണ്. സാധാരണയായി ഇവയിൽ കൊഴുപ്പ് കുറവാണ്.


ഓട്സ്: ഓട്‌സിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നത് ശരീരഭാരം വർധിക്കാതിരിക്കാനും സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.