Desserts: കരിക്കിൻ വെളളത്തിലൊരു മൊഹബത്ത് വിരിച്ച കിടുക്കാച്ചി ഡിസേർട്ട്
കേരളത്തിൽ സുലഭമായി കിട്ടുന്ന കരിക്ക് ഉപയോഗിച്ച് കൊതിയൂറുന്ന മധുര പലഹാരം ഉണ്ടാക്കാം
കേരളത്തിൽ സുലഭമായി കിട്ടുന്ന കരിക്ക് ഉപയോഗിച്ച് കൊതിയൂറുന്ന മധുര പലഹാരം ഉണ്ടാക്കാം. നല്ല എരിവുളള ഭക്ഷണത്തിന് ശേഷം ഇതൊന്നു കഴിച്ചാൽ കിട്ടുന്ന സ്വാദ്, അതൊന്നു വേറെ തന്നെയാണ്. മാത്രമല്ല കരിക്കിന്റെ തനത് രുചി കാരണം ആരെയും മനംമയക്കുന്ന സ്വീറ്റ് തന്നെയാണിത്.
ആവശ്യമായവ
ഇളനീർ- 2
ജലാറ്റിൻ- 6 ടേബിൾ സ്പൂൺ
പാൽ- 2 കപ്പ്
പഞ്ചസാര- 4 ടേബിൾ സ്പൂൺ
മിൽക് മെയ്ഡ്- 1/2 കപ്പ്
വിപ്പിംഗ് ക്രീം- 1 കപ്പ്
ഉണ്ടാക്കുന്ന വിധം
ഇളനീരിന്റെ കഷ്ണങ്ങളും അതിന്റെ വെള്ളവും എടുത്ത് മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ ജലാറ്റിൻ എടുത്ത് അത് കുതിരാൻ പാകത്തിൽ വെളളമൊഴിക്കുക. എന്നിട്ട് അതൊന്ന് ചൂടാക്കി ജലാറ്റിൻ അലിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ പാൽ ഒഴിച്ച് അതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കുക. അതിലേക്ക് ഈ ജലാറ്റിൻ, മിൽക് മെയ്ഡ്, ആദ്യം മിക്സിയിൽ അടിച്ചെടുത്ത ഇളനീർ ജ്യൂസ് എന്നിവ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനമായി ബീറ്റ് ചെയ്ത വിപ്പിംഗ് ക്രീം കൂടെ ചേർത്താൽ ശരിയായ പാകത്തിൽ മിക്സ് തയ്യാറാവും. ഇനി നിങ്ങൾക്കിഷ്ടമുളള ആകൃതിയിലുളള ഒരു അടിപരന്ന പാത്രത്തിൽ ആ മിശ്രിതം ഒഴിച്ച് അതിൽ പൊടിയായി അരിഞ്ഞ ഇളനീർ കഷ്ണങ്ങളും മുകളിലിടാവുന്നതാണ്. എന്നിട്ട് മിനിമം ഒരു മണിക്കൂൺ ഫ്രിഡ്ജിൽ സൂക്ഷിക്കുക. തയ്യാറായാൽ മറ്റൊരു പാത്രത്തിൽ സെറ്റ് ചെയ്ത് കഴിക്കാവുന്നതാണ്. രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കാൻ പറ്റിയ അടിപൊളി ഡിസേർട്ടാണ് ഈ ടെന്റർ കോക്കനറ്റ് സൂഫ്ൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...