ആരോഗ്യത്തെ പല തരത്തിലാണ് ഉപ്പിന്റെ ഉപയോഗം ബാധിക്കുക.
ഉപ്പിന്റെ അളവ് ശരീരത്തിൽ കൂടിയാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് 
ചെറുതൊന്നുമല്ല. ഉപ്പിന്റെ കൂടുതലായുളള  ഉപയോഗം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിൽ സൃഷ്ട്ടിക്കുന്നു. പല വീടുകളിലും ഹോട്ടലുകളിലും തർക്കം ഭക്ഷണത്തിൽ ആവശ്യത്തിന് ഉപ്പില്ല എന്ന് പറഞ്ഞാണ്. എന്നാൽ ഇത് കേട്ടയുടൻ കറികളിൽ  ഉപ്പ് വാരിയിടുമ്പോള്‍ വരാന്‍ പോവുന്ന പ്രശനങ്ങളെക്കുറിച്ച്  അല്‍പം അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപ്പ് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്.  ഉപ്പിന്റെ ഉപയോഗം കൂട്ടിയാൽ  അതുണ്ടാക്കുന്ന അസുഖങ്ങൾ വലുതാണ്.  ഉപ്പിന്റെ അമിതോപയോഗത്തോട് അവനവന്റെ ശരീരം തന്നെ പ്രതികരിച്ച് തുടങ്ങും. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. എന്നാൽ ആരോഗ്യഗുണങ്ങള്‍ ഉപ്പിലൂടെ കിട്ടുമെങ്കിലും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.


ഉപ്പ് അമിതമായി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്...


*അമിതമായി ഉപ്പും മുളകും കഴിക്കുന്നവരില്‍ അള്‍സര്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
*ഉപ്പിന്റെ ഉപയോഗം സാധാരണത്തേതില്‍ നിന്നും കൂടുതലാണെങ്കില്‍ അത് മൂത്രക്കല്ലിനു സാധ്യതയുണ്ട്.
*വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഉപ്പ്.
*ഉപ്പിന്റെ അമിതോപയോഗം ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഹൃദ്രോഗം മാത്രമല്ല ഹൃദയത്തിന് പ്രശ്നമുണ്ടാക്കുന്നത്.
*കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്. കരളിന്റെ ആരോഗ്യം തകര്‍ക്കുന്നതിനും കരള്‍ രോഗം പോലുള്ള പ്രശ്നങ്ങള്‍ക്കും ഉപ്പ് കാരണമാകുന്നു
*ഉപ്പ് കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു.
*തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും ഉപ്പ് മുന്നിലാണ്. കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ തടിക്കാനും ചീര്‍ക്കാനും കാരണമാകുന്നു
*ഉപ്പിന്റെ  ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും


ചില കാര്യങ്ങൾ  ശ്രദ്ധിക്കാം..


*ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മർദം നിയന്ത്രിക്കാൻ ഉപ്പ് അധികം കഴിക്കരുത്.
*ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ അമിതമായി ഉപ്പ് കഴിക്കരുത്.
*പൊരിച്ചതും പായ്ക്കറ്റ് ബേക്കറികളും ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക.
*നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേർക്കാതെ കുടിക്കുക. 
*ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക.