Effects of Alcohol: ആല്‍ക്കഹോളിന്റെ പാര്‍ശ്വഫലങ്ങള്‍ നിസാരമല്ല; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!
Side effects of alcohol: ആൽക്കഹോളിന്റെ ആദ്യ സിപ്പിൽ തന്നെ നിങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് തുടക്കമിടുകയാണ്.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ, ഇതൊന്നും മനസിലാക്കാതെയാണ് പലരും മദ്യപാനത്തിന് അടിമകളാകുന്നത്. മദ്യത്തിന്റെ ലഹരിയിൽ സ്വയം മറക്കുമ്പോൾ നിങ്ങൾ നിങ്ങൾ പോലും അറിയാതെ മാരകമായ രോഗങ്ങൾക്ക് അടിമായായി മാറുകയാണ്. ആൽക്കഹോൾ ശരീരത്തിൽ എത്തുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ അറിയില്ലെങ്കിലും കാലക്രമേണ ശരീരം പ്രതികരിച്ച് തുടങ്ങും.
മദ്യപാനത്തിന് ശേഷം അനുഭവപ്പെടുന്ന തലവേദനയും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഹാങ് ഓവറും ക്ഷീണവും തന്നെയാണ് ശരീരം ആദ്യം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ. വല്ലപ്പോഴും മദ്യപിക്കുന്നത് പോലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും സ്ഥിരം മദ്യപാനികളെ അപേക്ഷിച്ച് ഇവരിൽ ശാരീരിക പ്രശ്‌നങ്ങളുണ്ടാകുമ്പോഴുള്ള തീവ്രത കുറയും. ആഘോഷ പരിപാടികൾക്കിടയിലോ മറ്റോ വല്ലപ്പോഴും ഒരു ഗ്ലാസ് വൈനോ ബിയറോ കഴിക്കുന്നത് പ്രശ്‌നമല്ലെന്ന ധാരണ പലർക്കുമുണ്ട്. ഇതുപോലും തെറ്റാണ്.
ALSO READ: നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീൻ കുറവുണ്ടോ? മുട്ട മാത്രമല്ല ഇവ കൂടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
മദ്യത്തിന്റെ ഹ്രസ്വകാല പാർശ്വഫലങ്ങൾ
മയക്കം
തലകറക്കം
മാനസികാവസ്ഥയിൽ മാറ്റങ്ങൾ
പെരുമാറ്റത്തിലെ മാറ്റങ്ങൾ
മന്ദഗതിയിലുള്ള സംസാരം
ഓക്കാനം, ഛർദ്ദി
അതിസാരം
തലവേദന
കേൾവി, കാഴ്ച എന്നിവയിലെ മാറ്റങ്ങൾ
ഏകാഗ്രത നഷ്ടമാകുക
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലോ തീരുമാനങ്ങൾ എടുക്കുന്നതിലോ പ്രശ്‌നം
ബോധക്ഷയം (പലപ്പോഴും ബ്ലാക്ക്ഔട്ട് എന്ന് വിളിക്കപ്പെടുന്നു)
മദ്യത്തിന്റെ ദീർഘകാല പാർശ്വഫലങ്ങൾ
ഉത്കണ്ഠയും ദേഷ്യവും ഉൾപ്പെടെയുള്ള മാനസികാവസ്ഥയിലെ നിരന്തരമായ മാറ്റങ്ങൾ
ഉറക്കമില്ലായ്മയും മറ്റ് ആശങ്കകളും
ദുർബലമായ പ്രതിരോധശേഷി (നിങ്ങൾക്ക് പലപ്പോഴും അസുഖം വരാം)
ലൈംഗിക പ്രവർത്തനത്തിലെ മാറ്റങ്ങൾ
വിശപ്പിലും ഭാരത്തിലും മാറ്റങ്ങൾ
ഓർമ്മശക്തിയും ഏകാഗ്രതയും നേരിടുന്ന പ്രശ്നങ്ങൾ
ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
റൊമാന്റിക്, കുടുംബ ബന്ധങ്ങളിൽ വർദ്ധിച്ച പിരിമുറുക്കവും സംഘർഷവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.