Green brinjal: പച്ച വഴുതന അത്ര നിസാരക്കാരനല്ല; ദിവസവും കഴിച്ചാൽ ഗുണങ്ങളേറെ!
Brinjal Benefits:പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി വഴുതനയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
വീടുകളിലും ഹോട്ടലുകളിലുമെല്ലാം പല വിഭവങ്ങളിലും ഉൾപ്പെടുത്താറുള്ള ഒരു പച്ചക്കറിയാണ് വഴുതന. ഇതിനോടകം നിങ്ങൾ വഴുതന പലതവണ കഴിച്ചിരിക്കും. എന്നാൽ മിക്കവാറും എല്ലാ വീട്ടിലും കറുപ്പ് അല്ലെങ്കിൽ പർപ്പിൾ നിറമുള്ള വഴുതനങ്ങയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഈ വഴുതന വിപണിയിൽ സുലഭമാണ്. എന്നാൽ നിങ്ങൾ പച്ച വഴുതന കഴിച്ചിട്ടുണ്ടോ?
ദിവസവും പച്ച വഴുതന കഴിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പച്ച വഴുതന കഴിക്കുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും ശരീരത്തിന് ലഭിക്കും. പച്ച വഴുതന കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: ഭക്ഷണം ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ ഇനി ആവർത്തിക്കരുത്!
1. പച്ച വഴുതനയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദഹനപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. കൂടാതെ ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകില്ല. നിങ്ങൾക്ക് അടിക്കടി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പച്ച വഴുതന കഴിക്കാൻ തുടങ്ങാം.
2. പച്ച വഴുതന കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. കാരണം പച്ച വഴുതന ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾക്ക് ഹൃദയ സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പച്ച വഴുതന ഇന്ന് തന്നെ കഴിക്കാൻ തുടങ്ങുക.
3. വഴുതനയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. വഴുതന കഴിക്കുന്നത് വൈറൽ രോഗങ്ങൾ തടയുകയും ചെയ്യും.
4. സ്ഥിരമായി കഴിച്ചാൽ പെട്ടെന്ന് തടി കുറയ്ക്കാം എന്നതാണ് പച്ച വഴുതനയുടെ പ്രധാന സവിശേഷത. പച്ച വഴുതനയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദിവസവും വഴുതന കഴിക്കുന്നത് ശരീരഭാരം നിയന്ത്രണത്തിലാക്കാനും സഹായിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...