മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരം..!! അറിയാം.., എങ്കിലും കുടിക്കാതെ വയ്യെന്നാണ് മദ്യപാനികളുടെ പക്ഷം. ഞാൻ അങ്ങനെ സ്ഥിര മദ്യപാനി അല്ല വല്ലപ്പോഴും ഒന്നോ രണ്ടോ പെ​​​ഗ്​ അത്രേ ഒള്ളൂ...എന്നാണ് ചിലരുടെ വാദം. എന്തായാലും മദ്യം രുചിച്ചറിയാത്തവർ വിരളമായിരിക്കും എന്നതാണ് യാഥാർത്ഥ്യം. അമിത മദ്യപാനത്തിന്റെ ഭാ​ഗമായി ശർദ്ധിയും മറ്റു അസ്വസ്ഥകളും പലർക്കും അനുഭവപ്പെടാറുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളമടിച്ച് കിളി പോയി, പൂസായി, ഹാങ് ഓവർ എന്നൊക്കെ ഓമന പേരുകളിൽ വിശേഷിപ്പിക്കുമെങ്കിലും സം​ഗതി ഒന്നു തന്നെ. അമിത മദ്യപാനത്തിന്റെ ഫലമായി പിന്നീടുള്ള ദിവസങ്ങളിൽ അനുഭവപ്പെടുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളാണ് ഇവ. മദ്യപാനത്തിനുശേഷം രാവിലെ ഉറക്കം ഉണരുമ്പോൾ രാവിലെ കഠിനമായ തലവേദന അനുഭവപ്പെടുക, നിർജ്ജലീകരണം, ക്ഷീണം, ഓക്കാനം എന്നിവ ഉണ്ടാകുന്നത് സാധാരണമാണ്.


ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാനുള്ള എളുപ്പമായ മാർ​ഗം അമിത മദ്യപാനം ഉപേക്ഷിക്കുക എന്നുള്ളത് തന്നെയാണ് (പൂർണ്ണമയും ഉപേക്ഷിച്ചാൽ അത്രയും നല്ലത്). ഇനി സാധിക്കാത്ത ചിലർക്ക് ഇവിടെ സൂചിപ്പിക്കുന്ന ചില മാർ​ഗങ്ങളിലൂടെ അമിത മധ്യപാനത്തെ തുടർന്നുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.   


ALSO READ: ആരോഗ്യത്തിനും സൗന്ദര്യത്തിനും കറ്റാർ വാഴ ഉപയോ​ഗിക്കേണ്ടതിങ്ങനെ


അമിത മദ്യപാനത്തിന്റെ ഭാ​ഗമായി നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാരണം മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് കൂടുതലാണ്. ഇത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ അമിതമായി മദ്യപിച്ചതിന്റെ ഫലമായി ചിലർ ശർദ്ദിക്കാറുണ്ട്.


ഇത് ജലാംശം ഇല്ലാതാക്കും. അതിനാൽ രാവിലെ നന്നായി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ അടുത്ത ദിവസം കഠിനമായ തൊഴിലുകളിൽ ഒന്നും ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കാം. പ്രോട്ടീനും ലായനികളും കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ ദ്രാവക ശേഖരം നിറയ്ക്കാൻ സഹായിക്കു. അതിനൊപ്പം നന്നായി ഉറങ്ങുക. 


ഹാംഗ് ഓവർ മറികടക്കാനുള്ള മറ്റു മാർ​ഗങ്ങൾ


1. ധാരാളം വെള്ളം കുടിക്കുന്നത് മദ്യപാനം മൂലമുണ്ടാകുന്ന നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും.


2. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അവശ്യ പോഷകങ്ങൾ നൽകുകയും ഹാംഗ് ഓവർ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.


3. അൽപ്പം വിശ്രമിക്കുക : മദ്യപാനത്തിന്റെ ഫലമായി അടുത്ത ദിവസങ്ങളിൽ അനുഭവപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ശരീരത്തെ വീണ്ടെടുക്കാൻ വിശ്രമം സഹായിക്കും.


4. വേദനസംഹാരികൾ: ആസ്പിരിൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള ഓവർ-ദി-കൌണ്ടർ വേദനസംഹാരികൾ തലവേദനയും മറ്റ് ഹാംഗ് ഓവർ ലക്ഷണങ്ങളും ലഘൂകരിക്കാൻ സഹായിക്കും.


5. മിതമായ അളവിൽ മാത്രം മദ്യപിക്കുക : ഹാംഗ് ഓവർ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം മിതമായ അളവിൽ മദ്യപിക്കുക.


അല്പം മാത്രമുള്ളതും, വല്ലപ്പോഴുമുള്ളതോ ആകട്ടെ മദ്യപാനം എന്നാൽ ശരീരത്തിന് ​ഗുണം ചെയ്യുന്ന ഒരു ശീലമല്ല. അമിത മദ്യപാനം നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നു. മദ്യപാനം കരളിന് കേടുവരുത്തുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ആണ് ബാധിക്കുന്നത്. ഇത് കരൾ രോ​ഗത്തിന് കാരണമാകുന്നു.


കരൾ രോഗം അഥവാ ആൽക്കഹോൾ റിലേറ്റഡ് ലിവർ ഡിസീസ് (ARLD) എന്നാണ് സാധാരണയായി ഇതിനെ അറിയപ്പെടുന്നത്. ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ആൽക്കഹോളിക് സിറോസിസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കരൾ പ്രശ്നങ്ങൾക്ക് ARLD കാരണമാകും. ക്ഷീണം, ഉറക്കകുറവ്, വിശപ്പ് നഷ്ടപ്പെടൽ, ശർദ്ദി അനുഭവപ്പെടുക, അകാരണമായി ഭാരം കുറയുക എന്നിവയാണ് മദ്യപാനം മൂലമുള്ള കരൾ രോ​ഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.